ഐഎൻടിയുസി പതാക ജാഥ പുറപ്പെട്ടു
07:29 PM Dec 08, 2023 IST | ലേഖകന്
Advertisement
ഓച്ചിറ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമായി ഐ എൻ ടി യു.സി സമ്മേളനങ്ങൾ മാറുമെന്ന് സി.ആർ. മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുൻ ഐ.എൻ ടി.യു.സി നേതാവ് തീപ്പുര മുഹമ്മദ് കുഞ്ഞിന്റെ സ്മൃതി സ്ഥലത്ത് നിന്ന ആരംഭിച്ച പതാക ജാഥ സി.ആർ. മഹേഷ് ജാഥാ ക്യാപ്റ്റൻ ചിറ്റുമൂല നാസറിന് കൈമാറിഉദ്ഘാടനം ചെയ്തു. തൊടിയൂർ രാമചന്ദ്രൻ , ജാഥാ കോ-ഓർഡിനേറ്റർമാരായ ചവറ ഹരീഷ് കുമാർ , ആർ. ജയകുമാർ ,ജോസ് വിമൽ രാജ് ബി.എസ്.വിനോദ് അഡ്വ .കെ.എ ജവാദ്, മുടിയിൽ മുഹമ്മദ് കുഞ്ഞ്, കബീർ എം. തീപ്പുര, അയ്യാണിക്കൽ മജീദ്, ആർ.എസ്. കിരൺ, സി. കണ്ണൻ ,, അൻസാർ എ മലബാർ , ബി. സെവന്തി കുമാരി തുടങ്ങിയവർ സംസാരിച്ചു.
Advertisement