Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മൽസ്യ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയാക്കിയ സർക്കാരുകളാണ് കേന്ദ്രത്തിലും, കേരളത്തിലും:ആർ.ചന്ദ്രശേഖരൻ

03:00 PM Apr 21, 2024 IST | Veekshanam
Advertisement
Advertisement

ആലപ്പാട്: ഡീസൽ വില വർദ്ധനവിൽ കൂടിയും, അശാസ്ത്രീയമായ സി.ആർ.ഇസഡ് ഭേദഗതികളിൽ കൂടിയും, ബ്ലൂ എക്കോണമിയിൽ കൂടിയും സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം പ്രതിസന്ധിയിൽ ആക്കിയ സർക്കാരാണ് കേന്ദ്രത്തിൽ.
തണൽ പദ്ധതിയും, ഭവന പദ്ധതിയും നിർത്തലാക്കിയും, മണ്ണെണ്ണ സബ്സിഡി വെട്ടി കുറച്ചും സംസ്ഥാന സർക്കാരും ആ ദ്രോഹത്തിൽ പങ്കാളികളായി എന്നും ആർ.ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടൂ.

കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന യു.ഡി.വൈ.എഫിന്റെ ആലപ്പാട് മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. യുവത്വത്തിന്റെ സ്ഥിരം തൊഴിൽ എന്ന അടിസ്ഥാന ആവശ്യത്തെ ഇല്ലാതാക്കിയ സർക്കാരുകളാണ്‌ ലക്ഷ കണക്കിന് ചെറുപ്പക്കാർ രാജ്യത്തെ പൗരത്വം ഉപേക്ഷിച്ച് അന്യരാജ്യങ്ങളിൽ കുടിയേറുന്നതിന്റെ ഉത്തരവാദി എന്നും അദ്ദേഹം ആരോപിച്ചു. തൊഴിലാളി വിരുദ്ധ സർക്കാരുകൾക്കുള്ള കനത്ത തിരിച്ചടി ആയിരിക്കും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്നെതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

മണ്ഡലം പ്രസിഡന്റ് അശ്വത് ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ:വിഷ്ണു മോഹൻ, ഐ.എൻ.റ്റി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ഷഹനാസ് സലാം, യു.ഉല്ലാസ്, റ്റി.ഷൈമ, ഷിബു പഴനികുട്ടി, സജിൻ ബാബു, ജയമോഹൻ, വരുൺ.കെ.ബി, സുമേഷ്, അഖിൽദാസ്, അനി, മീര സജി, സുഹാസിനി തുടങ്ങിയവർ സംസാരിച്ചു.

Tags :
kerala
Advertisement
Next Article