കാഫിര്‍ വിവാദത്തില്‍ മുന്‍ സിപിഎം എംഎല്‍എ കെ കെ ലതികക്കെതിരെ അന്വേഷണം
തിരുവനന്തപുരം: കാഫിര്‍ വിവാദത്തില്‍ മുന്‍ സി.പി.എം എം.എല്‍.എ കെ.കെ.ലതികക്കെതിരെ അന്വേഷണം. കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡി.ജി.പി പൊലീസ് ആസ്ഥാനത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി കൈമാറി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെ.കെ ലതിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'എന്തൊരു വര്‍ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനില്‍ക്കണ്ടെ. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുത്' എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്ത് വന്നത്. തുടര്‍ന്ന് പോസ്റ്റില്‍ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കെ.കെ ലതിക പോസ്റ്റ് പിന്‍വലിക്കുകയും ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തു.