സുരേഷ് ഗോപിയ്ക്കെതിരെ അന്വേഷണം; പൂരത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന് പരാതി
04:42 PM Oct 14, 2024 IST
|
Online Desk
Advertisement
തൃശൂർ: തൃശൂർ പൂരത്തിനിടെ ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി തൃശൂർ എസിപി രേഖപ്പെടുത്തി. കേസിൽ തൃശൂർ ആർടിഒ അന്വേഷണം നടത്തും. തൃശൂരത്തിനിടെ പ്രശ്നങ്ങൾ ഉണ്ടായതോടെ എൻഡിഎ സ്ഥാനാർഥിയായ സുരേഷ് ഗോപി ആംബുലൻസിൽ തിരുവമ്പാടി ദേവസ്വത്തിലേക്ക് എത്തിയിരുന്നു.
Advertisement
Next Article