എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറും ആര്‍.എസ്.എസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണം
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറും ആര്‍.എസ്.എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണം. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി. എ.ഡി.ജി.പിക്കെതിരായ പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘം തന്നെയാവും ഈ ആരോപണവും അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. എ.ഡി.ജി.പിയുടെ സുഹൃത്തായ ആര്‍.എസ്.എസ് നേതാവ് ജയകുമാറിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. എ.ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും ഇക്കാര്യത്തില്‍ രേഖപ്പെടുത്തും.
2023 മെയ് മാസത്തില്‍ ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച എ.ഡി.ജി.പി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാവ് റാം മാധവിനെ എ.ഡി.ജി.പി സന്ദര്‍ശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇടത് എം.എല്‍.എയായ പി.വി അന്‍വറും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.