Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തൃശ്ശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം: ഇല്ലെങ്കില്‍ ഇനി പലതും തുറന്നു പറയേണ്ടി വരുമെന്ന് സിപിഐയുടെ താക്കീത്

05:34 PM Sep 20, 2024 IST | Online Desk
Advertisement

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ തൃശ്ശൂര്‍ പൂരം വിവാദം കൂടി ആയതോടെ ഇടതു മുന്നണിയില്‍ പൊട്ടിത്തെറി. പൂരം കലക്കിയിതില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നില്ലെങ്കില്‍ ഇനി പലതും തുറന്ന് പറയേണ്ടിവരുമെന്നാണ് സിപിഐ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്ന സാഹചര്യം മുഖ്യമന്ത്രിയുടേയും ഉത്തരംമുട്ടിക്കുന്നതാണ്.

Advertisement

അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണങ്ങളില്‍ വിജലന്‍സ് അന്വേഷണ തീരുമാനം വന്നിട്ടും എഡിജിപി എംആര്‍ അജിത് കുമാര്‍ ക്രമസമാധന ചുമതലയില്‍ തുടരുകയാണ്. എഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയതിന് പിന്നാലെയാണ് തൃശ്ശൂര്‍ പൂരം റിപ്പോര്‍ട്ടിലും പൊലീസിന്റെ ഒളിച്ചുകളി. അന്വേഷണ ചുമതല എംആര്‍ അജിത് കുമാറിന്. ആരോപണ വിധേയന്‍ തന്നെ അന്വേഷിക്കുന്നതിലെ ഔചിത്യ കുറവ് ഒരു വശത്ത് നില്‍ക്കെ അന്വേഷണത്തിലും റിപ്പോര്‍ട്ട് സമര്‍പ്പണത്തിലും വന്ന അനിശ്ചിതമായ കാലതാമസവും കൂടിയായതോടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉത്തരംമുട്ടിയ അവസ്ഥയാണിപ്പോള്‍. എഡിജിപിക്ക് മുഖ്യമന്ത്രിയൊരുക്കുന്ന സംരക്ഷണത്തില്‍ ഇന്നും പരസ്യപ്രതികരണവുമായി സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി.

Tags :
featuredkeralanewsPolitics
Advertisement
Next Article