നിക്ഷേപം തിരിച്ച് കിട്ടണം എന്ന് ആവശ്യപ്പെട്ട് കരുവന്നൂർ ബാങ്കിലേക്ക് നിക്ഷേപകന്റെ പദയാത്ര
11:49 AM Nov 01, 2023 IST | Veekshanam
Advertisement
തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപം തിരിച്ച് കിട്ടണം എന്ന് ആവശ്യപ്പെട്ട് നിക്ഷേപകന്റെ പദയാത്ര. മാപ്രാണം സ്വദേശി ജോഷിയാണ് കരുവന്നൂർ ബാങ്കിൽ നിന്ന് തൃശ്ശൂർ സിവിൽ സ്റ്റേഷൻ വരെ പദയാത്ര നടത്തുന്നത്. ടിഎൻ പ്രതാപൻ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ ജോഷിക്ക് ഐക്യദാർഢ്യവുമായി എത്തി. 82 ലക്ഷം രൂപയാണ് ജോഷിക്കും കുടുംബത്തിനും ബാങ്കിൽ നിക്ഷേപമുള്ളത്. കഴിവുണ്ടെങ്കിൽ കേസ് കൊടുക്കൂ എന്നായിരുന്നു ബാങ്കിനെ സമീപിച്ചപ്പോൾ ഉള്ള മറുപടിയെന്ന് ജോഷി പറയുന്നു.
Advertisement