For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മുന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രൂട്ടന് കണ്ണീരോടെ വിട ചൊല്ലി അയർലൻഡ്

12:26 PM Feb 13, 2024 IST | ലേഖകന്‍
മുന്‍ പ്രധാനമന്ത്രി ജോണ്‍ ബ്രൂട്ടന് കണ്ണീരോടെ വിട ചൊല്ലി അയർലൻഡ്
Advertisement

ഡബ്ലിന്‍ : അയര്‍ലൻഡ് മുന്‍ പ്രധാനമന്ത്രിയും ഫിനഗേല്‍ ലീഡറുമായ ജോണ്‍ ബ്രൂട്ടന് (76) രാജ്യം ആദരവോടെ വിടനല്‍കി. ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്ന ജോൺ ബ്രൂട്ടൻ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മീത്തിലെ ഡണ്‍ബോയ്‌നിലെ സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍ നടന്ന സംസ്കാര ചടങ്ങിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രിയ നേതാവിന് വിട നല്‍കാന്‍ എത്തിയത്. പ്രധാനമന്ത്രി ലിയോ വരദ്കര്‍, പ്രസിഡന്‍റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ നീല്‍ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയനേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Advertisement

ടിഡിയായും മന്ത്രിയായും പ്രധാനമന്ത്രിയായും മികവു തെളിയിച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു ജോണ്‍ ബ്രൂട്ടണ്‍. 1990 മുതല്‍ 2001 വരെ ഫിനഗേലിന്‍റെ ലീഡറായി പ്രവർത്തിച്ചു വരികയായിരുന്നു. 1994 ഡിസംബര്‍ മുതല്‍ 1997 ജൂണ്‍ വരെ ലേബറും ഡെമോക്രാറ്റിക് ഇടതുപക്ഷവും ഒന്നിച്ച മഴവില്ല് സഖ്യത്തിലൂടെയാണ് ജോൺ ബ്രൂട്ടൻ പ്രധാനമന്ത്രിയായത്. 2004 മുതൽ 2009 വരെ യുഎസിലെ യൂറോപ്യന്‍ യൂണിയൻ അംബാസഡർ എന്ന നിലയിലും സേവനമനുഷ്ഠിച്ചു. ഭാര്യ: ഫിനോള. മക്കൾ: മാത്യു, ജൂലിയാന, എമിലി

Author Image

ലേഖകന്‍

View all posts

Advertisement

.