Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പുകവലിക്കുന്നത് മഹാ അപരാധമാണോ?; സജി ചെറിയാൻ

11:09 AM Jan 03, 2025 IST | Online Desk
Advertisement

ആലപ്പുഴ: എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. യു പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവ് കേസിൽ പ്രതിയായതിനെ തുടർന്നാണ് പുകവലിക്കുന്നത് മഹാ അപരാധമാണോ, കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ആരാഞ്ഞു. എംഎൽഎ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാൻ്റെ പരാമർശം.
പ്രതിഭ എംഎൽഎയുടെ മകൻ എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്‌ഐആർ താൻ വായിച്ചു. പുക വലിച്ചു എന്നാണ്. താൻ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാൻ പേടിയൊന്നുമില്ല.
ജയിലിൽ കിടന്നപ്പോൾ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായർ എന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം

Advertisement

Tags :
news
Advertisement
Next Article