Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മാധ്യമങ്ങൾ നേരിനായ്‌ ശബ്ദമുയർത്തണം; മീഡിയാ സെമിനാറുമായി ഐഎസ്എം

11:16 AM Dec 20, 2023 IST | Veekshanam
Advertisement

കൊച്ചി: വർഗീയ ധ്രുവീകരണ നീക്കങ്ങളും അധാർമ്മിക പ്രവണതകളും വർദ്ധിച്ചു വരുന്ന കാലത്ത് മാധ്യമങ്ങൾ നേരിന്റെ ശബ്ദമുയർത്തണമെന്ന് എറണാകുളത്ത് നടന്ന ഐ.എസ്. എം. മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു.'നേരാണ് നിലപാട് ' എന്ന പ്രമേയവുമായി ഡിസ: 30,31 തിയ്യതികളിൽ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്. എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ കെ.എൻ.എം വൈ : പ്രസിഡന്റ് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ റഷീദ് ഉസ്മാൻ സേട്ട് അദ്ധ്യക്ഷത വഹിച്ചു. വിദ്വേഷ പ്രചാരണത്തിന്റെയും വെറുപ്പുൽപാദനത്തിന്റെയും കേന്ദ്രങ്ങളായി സോഷ്യൽ മീഡിയകൾ മാറിക്കൂടാ. മാധ്യമ നൈതികതയെ സമൂഹം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നതു കൊണ്ടു തന്നെ സത്യത്തിന്റെയും നീതിയുടെയും കാവലാളാവലാണ് മാധ്യമ ധർമ്മമെന്നും സെമിനാർ ചൂണ്ടിക്കാട്ടി.

Advertisement

സാമൂഹ്യ തിൻമകളുടെ വേലിയേറ്റ കാലത്ത് നൻമയും ഉന്നത മൂല്യങ്ങളും പ്രസരിപ്പിക്കുന്നതിൽ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മീഡിയകൾ അക്രമിക്കപ്പെടുന്ന അവസ്ഥ സംജാതമായി കൂടെന്നും സെമിനാർ വിലയിരുത്തി.ഐ.എസ്.എം ജനറൽ സെക്രട്ടറി ശുകൂർ സ്വലാഹി ആ മുഖഭാഷണം നടത്തി. കെ.എൻ.എം വൈസ്‌ പ്രസ്ഡന്റ്‌ എച്ച്‌.ഇ ബാബുസേട്ട്‌,സെക്രട്ടറി എം സ്വലാഹുദ്ദീൻ മദനി, ഐ.എസ്.എം സെക്രട്ടറി മുസ്ത്വഫാ തൻവീർ,മീഡിയ കൺവീനർ പി. യാസർ അറഫാത്ത്‌ മാധ്യമ പ്രവർത്തകരായ അഡ്വ:ജയ്സൺ ജോസഫ്,പ്രമോദ് രാമൻ, റോയി മാത്യൂ, ഷാജൻ പി മാത്യു, എ. ശ്യാം, സൂഫി മുഹമ്മദ്, പി.പി കബീർ, സിറാജ് കാസിം, അഷറഫ് വട്ടപ്പാറ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതിതി മീഡിയവിംഗ്‌ ചെയർമാൻ സലീം ഫാറൂഖി നന്ദി പ്രകാശിപ്പിച്ചു.

Advertisement
Next Article