Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഹമാസിന്റെ പുതിയ നേതാവായി നിയമിതനായ യഹ്യ സിന്‍വാറിനെ ഉടനടി ഇല്ലാതാക്കാനുള്ള ആഹ്വാനവുമായി ഇസ്രായേല്‍ മന്ത്രി

03:17 PM Aug 07, 2024 IST | Online Desk
Advertisement


ജറൂസലേം:
ഇസ്മായില്‍ ഹനിയയുടെ വധത്തിനുപിന്നാലെ ഹമാസിന്റെ പുതിയ നേതാവായി നിയമിതനായ യഹ്യ സിന്‍വാറിനെ ഉടനടി ഇല്ലാതാക്കാനുള്ള ആഹ്വാനവുമായി ഇസ്രായേല്‍ മന്ത്രി. ഹനിയ്യക്കുപകരം സിന്‍വാറിനെ നിയമിച്ചത് വേഗത്തില്‍ ഉന്മൂലനം ചെയ്യാനും ഈ ഹീനമായ സംഘടനയെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാനുമുള്ള മറ്റൊരു ശക്തമായ കാരണമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സിന്റെ വിവാദ പരാമര്‍ശം. സമൂഹ മാധ്യമ സൈറ്റായ 'എക്സി'ലാണ് കൊലവിളി പോസ്റ്റ് ചെയ്തത്.

Advertisement

കഴിഞ്ഞ ആഴ്ച ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍വെച്ചാണ് ഹമാസ് മേധാവിയായിരുന്ന ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടത്. ഹനിയ്യയെ നേരിട്ടു ലക്ഷ്യമിട്ട് എത്തിയ മിസൈല്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ തെഹ്റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേല്‍ ഇതുവരെ പരസ്യമായി ഉത്തരവാദിത്തമൊഴിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി. അതിനു പിന്നാലെയാണ് പുതിയ ഹമാസ് മേധാവിക്കെതിരെയും പരസ്യമായി മന്ത്രി കൊലവിളി നടത്തിയിരിക്കുന്നത്.

Advertisement
Next Article