ഇടതുപക്ഷത്തെ പോലെ ഉമ്മറപ്പടിയില്‍ നിന്ന് പറഞ്ഞിട്ട് കാര്യമില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു മുന്നണി അധികാരത്തില്‍ വന്നാല്‍ പലസ്തീന്‍ പ്രശ്‌നത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അമേരിക്കയെ നിലക്കു നിര്‍ത്താന്‍ കഴിയുന്നത് ശക്തമായ ഇന്ത്യക്ക് മാത്രമാകും. നെഹ്രുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം പിന്തുടര്‍ന്ന നയം ഉയര്‍ത്തിപ്പിടിക്കുകയെന്നതാണ് ഇസ്രയേലിനെ നിയന്ത്രിക്കാനുള്ള പോംവഴി. അതിന് ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ പോലെ ഉമ്മറപ്പടിയില്‍ നിന്ന് പറഞ്ഞിട്ട് കാര്യമില്ല. വേലിപ്പുറത്തിരിക്കുന്നതല്ല വലിയ കാര്യം. ഇന്ത്യാ മുന്നണിയുടെ അകത്തുനിന്ന് പ്രവര്‍ത്തിക്കണം. ഫാഷിസത്തിനെതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കണം. ഇന്ത്യാ മുന്നണിയിലാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.