For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ച കേരള യൂണിവേഴ്റ്റി കലോത്സവം പൂർത്തിയാക്കാൻ തീരുമാനം

06:21 PM Mar 15, 2024 IST | Online Desk
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ച കേരള യൂണിവേഴ്റ്റി കലോത്സവം പൂർത്തിയാക്കാൻ തീരുമാനം
Advertisement

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികൾ ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കന്മാരുടെ നേതൃത്വത്തിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് വിസി ഇടപെട്ട് നിർത്തിവച്ച കേരള യൂണിവേഴ്റ്റി കലോത്സവം പൂർത്തിയാക്കാൻ തീരുമാനം. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സമിതിയ്ക്ക് യോഗം രൂപം നല്‍കി.

Advertisement

സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.കെ.ജി.ഗോപ് ചന്ദ്ര, അഡ്വ.ജി.മുരളീധരൻ, ആർ.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഈ പ്രത്യേക സമിതി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് നല്‍കണമെന്നാണ് നിർദേശം.ഇതിന് ശേഷമായിരിക്കും നിലവിലുള്ള യൂണിവേഴ്സിറ്റി യൂണിയന്റെ കാലാവധി രണ്ട് മാസം നീട്ടിനല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
കലോത്സവത്തിൻ്റെ അവസാന ദിവസമാണ് പുറത്തുനിന്ന് എത്തിയ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ കലോത്സവ വേദിയിലും പരിസരത്തുമായി സംഘർഷം അഴിച്ചുവിട്ടത്. കെഎസ്‌യു പ്രവർത്തകരെയും മത്സരാർത്ഥികളെയും തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയും മത്സര വിധി നിർണയത്തിൽ വ്യാപക പരാതിയും ഉയർന്നതിന് പിന്നാലെയാണ് കലോത്സവം നിർത്തിവയ്ക്കാൻ വിസി നിർദേശം നല്‍കിയത്. പരിപാടിയുമായി ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന് കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മല്‍ അറിയിച്ചിരുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.