കോണ്‍ഗ്രസിന് ഇത് ജീവന് മരണ പോരാട്ടം, ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനിറങ്ങും; എ.കെ.ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിന് ഇത് ജീവന് മരണ പോരാട്ടമാണെന്ന് പ്രവര്‍ത്തകസമിതിയംഗം എ.കെ.ആന്റണി. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരിക്കല്‍ക്കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ പലതും സംഭവിക്കാം. എന്ത് വന്നാലും കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാവുക സാധ്യമല്ല. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന് അന്ത്യം കുറിക്കും.
ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ പിന്‍വലിക്കും. ഇക്കാര്യം രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.