For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

‘മുഖ്യമന്ത്രി കസേരയിലിരുന്ന് നട്ടാല്‍കുരുക്കാത്ത നുണ പറയുന്നത് അപമാനകരം’; പിണറായി വിജയനെതിരെ വി ഡി സതീശൻ

04:44 PM Mar 16, 2024 IST | Online Desk
‘മുഖ്യമന്ത്രി കസേരയിലിരുന്ന് നട്ടാല്‍കുരുക്കാത്ത നുണ പറയുന്നത് അപമാനകരം’  പിണറായി വിജയനെതിരെ വി ഡി സതീശൻ
Advertisement

മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും വ്യാഖ്യാനം. സിപിഐഎമ്മിൻ്റെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇത്തരമൊരു ചോദ്യത്തിന് പിന്നില്‍. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ നട്ടാല്‍കുരുക്കാത്ത നുണ പറയുന്നത് അപമാനകരമാണെന്നും വി.ഡി സതീശൻ.

Advertisement

പൗരത്വ ഭേദഗതി നിയമത്തിൽ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രതികരിക്കാത്തതെന്തുകൊണ്ട്? എഐസിസി പ്രസിഡന്റ് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചിരുന്നത്. പാര്‍ട്ടി സെക്രട്ടറിയോ ബിജെപിക്ക് വേണ്ടി നാവ് വാടകയ്ക്ക് നല്‍കിയിരിക്കുന്ന സിപിഐഎം കണ്‍വീനറോ ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ തങ്ങൾ അത്ഭുതപ്പെടില്ലായിരുന്നുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.എഐസിസി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് സിഎഎ വിഷയത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട്. ജയ്‌റാം രമേഷ് എക്സില്‍ നടത്തിയ പ്രതികരണത്തെ ഉദ്ധരിച്ച് മാര്‍ച്ച് 11, 12 തീയതികളില്‍ വിവിധ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നാലരവര്‍ഷം കാത്തിരുന്ന്, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് സിഎഎ കൊണ്ടു വന്നതെന്നും ഇത് ഇലക്ഷന്‍ സ്റ്റണ്ടാണെന്നും ജയ്‌റാം രമേഷ് പറഞ്ഞത് മുഖ്യമന്ത്രി കേട്ടില്ലേ? വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു, മുഖ്യമന്ത്രി സ്ഥാനത്തിന് മഹനീയതയും വിലയുമുണ്ട്. നട്ടാല്‍ കുരുക്കാത്ത കള്ളം പറഞ്ഞ് അത് കളയരുത് – സതീശൻ.

Tags :
Author Image

Online Desk

View all posts

Advertisement

.