Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് നടത്തുന്നത് ഗുണകരമല്ല; ബജറ്റില്‍ പ്രത്യേക ഫണ്ട് നീക്കിവെയ്ക്കണമെന്ന് കെ.കെ. രമ

02:54 PM Oct 14, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: ദുരന്തമുണ്ടാകുന്ന സാഹചര്യത്തില്‍ ചെലവഴിക്കാനായി സംസ്ഥാന ബജറ്റില്‍ പ്രത്യേക ഫണ്ട് നീക്കിവെക്കണമെന്ന് കെ.കെ. രമ എം.എല്‍.എ. വയനാട് പുനരധിവാസം സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ.

Advertisement

ദുരിതാശ്വാസ നിധിയിലേക്ക് പണപ്പിരിവ് നടത്തുന്നത് ഗുണകരമല്ല. ദുരന്തമുണ്ടാകുന്ന സാഹചര്യത്തില്‍ ചെലവഴിക്കാനായി ബജറ്റില്‍ പണം നീക്കിവെക്കണം. ഇതിനായി പ്രത്യേക സെസ് നടപ്പാക്കാവുന്നതാണ്. പണപ്പിരിവ് ഭരണനിര്‍വഹണ രീതിയായി സര്‍ക്കാര്‍ മാറ്റുന്നത് ശരിയായ രീതിയല്ലെന്നും കെ.കെ രമ വ്യക്തമാക്കി.

ചൂരല്‍മലയിലും മുണ്ടക്കൈയിലും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. വൈകാരിത മാറുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയുന്ന സാഹചര്യം ഉണ്ടാകരുത്. 47 മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുണ്ട്. കേരള സര്‍ക്കാറിന്റെ പുനരുദ്ധാരണ പാക്കേജ് സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ അലംഭാവം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കരുതെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.

വയനാട് പുനരധിവാസത്തിന് പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രത്യേക ഉന്നതതല സമിതി കേന്ദ്രത്തെ സമീപിക്കണം. ദുരന്തത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ക്കായി പഠനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നടത്തണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.

Tags :
featuredkeralanewsPolitics
Advertisement
Next Article