For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഗാസയിൽ കൊല്ലപ്പെട്ടത് ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമെന്ന് റിപ്പോർട്ട്

11:15 AM Aug 16, 2024 IST | ലേഖകന്‍
ഗാസയിൽ കൊല്ലപ്പെട്ടത് ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമെന്ന് റിപ്പോർട്ട്
Advertisement
Advertisement

ഗാസ: ഗാസയിൽ ഇതുവരെ 40005 പേർ കൊല്ലപ്പെട്ടെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

സംഘർഷം അവസാനിപ്പിക്കാൻ സമ്മർദ്ദം നേരിടുന്ന അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ആശാവഹമായ തുടക്കമെന്നാണ് വ്യാഴാഴ്ച വിശദമാക്കിയത്. സിഐഎ ഡയറക്ടർ വില്യം ബേണ്സ് അടക്കമുള്ളവർ പങ്കെടുക്കുന്ന വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ ആരംഭിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആൾനാശം ഗാസയിലുണ്ടായ പശ്ചാത്തലത്തിലാണ് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നത്.

വെടിനിർത്തൽ പ്രഖ്യാപിച്ച് ബന്ദികളെ മോചിപ്പിച്ച് ഗാസയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടിരുന്നു. യുദ്ധമെന്നാൽ പരാജയം എന്നാണ് അർത്ഥമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചത്. മിഡിൽ ഈസ്റ്റിനായുള്ള പ്രാർത്ഥനക്കിടെയാണ് മാർപാപ്പയുടെ പ്രതികരണം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.