ഐറ്റിഐ യൂണിയൻ തെരഞ്ഞെടുപ്പ്; ശക്തി തെളിയിച്ച് കെ.എസ്.യു
സംസ്ഥാനത്തെ ഐറ്റിഐ വിദ്യാർത്ഥികൾക്കായി കെ.എസ്.യു നടത്തിയ പോരാട്ടംഫലം കണ്ടു.ശനിയാഴ്ച്ച പ്രവർത്തിദിനമാക്കിയത് പിൻവലിക്കാൻ തുടർച്ചയായി 8 ശനിയാഴ്ച്ചകളിൽ നടത്തിയ പഠിപ്പുമുടക്ക് സമരത്തിനും, ഇടപെടലുകൾക്കുമൊടുവിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലാണ് കെ.എസ്.യു മികച്ച നേട്ടമാണ് കൈവരിച്ചത്.15 വർഷത്തെ എസ്.എഫ്.ഐ ഏകാധിപത്യം തകർത്തെറിഞ്ഞ് കായംകുളം ഗവ: ഐ.ടി.ഐയും ചരിത്രത്തിലാധ്യമായി പുല്ലൂർ ഐ.റ്റി.ഐയിലെയും യൂണിയൻ എസ്.എഫ്.ഐയിൽ നിന്ന് കെ.എസ്.യു തിരിച്ചു പിടിച്ചു.
നിലമ്പൂർ ഐ.റ്റി.ഐ, കായംകുളം ഗവ: ഐ .റ്റി.ഐ, ചുള്ളിയോട് ഐ.റ്റി.ഐ, കളമശേരി ഐ.റ്റി.ഐ എന്നിവിടങ്ങളിൽ ഫുൾ പാനലിൽ കെ.എസ്.യു വിജയിച്ചപ്പോൾ അങ്കമാലി തുറവൂർ ഐ.റ്റി.ഐ, മരട് ഗവ: ഐ.റ്റി.ഐ, പോരുവഴി ഗവ: ഐ.റ്റി.ഐ, ഏലപ്പാറ ഐ.റ്റി.ഐ, എന്നിവിടങ്ങളിൽ യൂണിയനും കെ.എസ്.യു സ്വന്തമാക്കി. കെ.എസ്.യു-എം.എസ്.എഫ് സഖ്യം ചാത്തമംഗലം ഗവ: ഐ.റ്റി.ഐ, കാസറഗോട് ഗവ: ഐ.റ്റി.ഐ എന്നിവിടങ്ങളിൽ ഫുൾ പാനലിലും വിജയിച്ചു.എളംബുളശ്ശേരി ഐ.റ്റി.ഐയിൽ ചെയർമാൻ, ജന: ക്രട്ടറി,പുല്ലൂർ ഐ.റ്റി.ഐ, പെരുമ്പാവൂർ ഐ.റ്റി.ഐ, എന്നിവിടങ്ങളിൽ ചെയർമാൻ മലിക്കടവ് ഗവ: ഐ.റ്റി.ഐയിൽ ജന: സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ, വർക്കല ഐ.റ്റി.ഐയിൽ ജന: സെക്രട്ടറി, പീച്ചി ഐ.റ്റി.ഐയിൽ മാഗസിൻ എഡിറ്റർ, കൗൺസിലർ, ആര്യനാട് ഐ.റ്റി.ഐയിൽ കൗൺസിലർ, സെക്രട്ടറി ,ചാക്ക ഐ.റ്റി.ഐയിൽ ജനറൽ ക്യാപ്റ്റൻ സീറ്റുകളിലും വിജയിച്ചു.
കുസാറ്റ്, ആരോഗ്യ സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷന് പിന്നാലെ സംസ്ഥാനത്തെ ഐ.റ്റി.ഐകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.ഐ.റ്റി.ഐ വിദ്യാർത്ഥികളെ രണ്ടാം തരം പൗരന്മായി കാണുന്ന സർക്കാർ സമീപനത്തിനേറ്റ തിരിച്ചടികൂടിയാണ് രാഷ്ട്രീയമായി ഇലക്ഷൻ നടന്ന ക്യാമ്പസുകളിൽ കെ.എസ്.യു നേടിയ വിജയമെന്നും അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു.