Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

10 മണി സൈറൺ മുഴങ്ങി, മുഖ്യമന്ത്രി മൗനി ആയി

ഇനി ഒരു കാര്യവും ഇല്ല. പത്തുമണി വരെയാണ് വാർത്ത സമ്മേളനം
12:54 PM Apr 01, 2024 IST | Online Desk
Advertisement

കൃത്യം 10 മണിക്ക് വാർത്താ സമ്മേളനം അവസാനിപ്പിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ, ഇ ഡി അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് പത്തുമണിയായെന്ന് ചൂണ്ടിക്കാട്ടി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

Advertisement

'ഇനി ഒരു കാര്യവും ഇല്ല. പത്തുമണി വരെയാണ് വാർത്ത സമ്മേളനം. നിങ്ങളല്ലെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവരെ ഞാൻ വേറെ കാണും. അപ്പോൾ പറഞ്ഞോളാം ഇപ്പോൾ നിർത്തുകയാണ്. നിങ്ങൾക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പോയി എന്ന് പറയാൻ ആണെങ്കിൽ ചോദിക്കാം. ഞാൻ പറയില്ല എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞതാണല്ലോ.നിങ്ങളുടെ വാച്ചിൽ പത്ത് മണി ആയിട്ടുണ്ടാകും, നോക്കിക്കോ. അപ്പോൾ ബാക്കി കാര്യം പിന്നീട്’’.– ഇങ്ങനെയാണ് പിണറായി വിജയൻ പറഞ്ഞവസാനിപ്പിച്ചത്.

റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് സർക്കാർ നടപടികൾ വ്യക്തമാക്കിയ ശേഷം വിധി ഞെട്ടലുണ്ടാക്കിയെന്ന് പറഞ്ഞു. ഈ ചോദ്യത്തിനുത്തരം പറഞ്ഞുകഴിഞ്ഞപ്പോഴേക്കും 10 മണിയായി. പിന്നീട് സമയത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി ചോദ്യങ്ങൾക്കുത്തരം പറയാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചു.

Tags :
featuredkeralanewsPolitics
Advertisement
Next Article