For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട് ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തകരെ അപഹസിച്ച് ജെനീഷ് കുമാർ എംഎൽഎ

05:21 PM Aug 08, 2024 IST | Online Desk
വയനാട് ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തകരെ അപഹസിച്ച് ജെനീഷ് കുമാർ എംഎൽഎ
Advertisement

വയനാട്: ഉരുൾപൊട്ടൽ ദുരന്തഭൂമിയായ മുണ്ടക്കൈ ചൂരൽമല എന്നിവിടങ്ങളിൽ പ്രവർത്തിച്ച രക്ഷാപ്രവർത്തകരെ അപഹസിച്ച് സിപിഎം നേതാവ് കെയു ജെനീഷ് കുമാർ എംഎൽഎ. 'ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി' എന്നാണ് എം.എൽ.എയുടെ ഫെയ്സ് ബുക്ക്പോസ്റ്റ്. ഇതിനുപിന്നാലെ ജെനീഷ് കുമാറിന് നേരെ വ്യാപക വിമർശനവും ഉയർന്നു. ഉത്തരവാദിത്ത്വ ബോധമില്ലാതെ സിപിഎം ലോക്കൽ സെക്രട്ടറി നിലവാരത്തിൽ അല്ല ഒരു ജനപ്രതിനിധി പ്രതികരിക്കേണ്ടതെന്നും ഇത്തരം പോസ്റ്റുകൾ ഒഴിവാക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

Advertisement

ദുരന്തഭൂമിയിൽ സൈനികർക്കും സന്നദ്ധപ്രവർത്തകർക്കും ഉൾപ്പെടെ മൂന്നുനേരവും ഭക്ഷണ വിതരണം നടത്തിയ യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ പ്രവർത്തനം സർക്കാർ സംവിധാനങ്ങളേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനിടെ മന്ത്രി റിയാസ് ഇടപെട്ട് ഭക്ഷണ വിതരണം തടഞ്ഞിരുന്നു ഇതിനു പിന്നാലെ രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിന്റെ അഞ്ചാം ദിനത്തിൽ സൈനികർക്കും പോലീസുകാർക്കും ഉൾപ്പെടെ കൃത്യസമയത്ത് ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായത് . ഇതോടെ സന്നദ്ധ പ്രവർത്തകർ ഭക്ഷണ വിതരണം നടത്തുന്ന ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സർക്കാർ പിൻവലിക്കുകയായിരുന്നു.

റവന്യൂ വകുപ്പിന്റെ സമൂഹ അടുക്കള വഴി വിതരണം ചെയ്ത കാലാവധി കഴിഞ്ഞ ബ്രഡും ബിസ്ക്കറ്റ് ഉൾപ്പെടെയുള്ള കാലാവധി കഴിഞ്ഞതാണെന്ന് മാധ്യമ വാർത്തകളെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ സിപിഎം സൈബർ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകർക്കെതിരെ സാമൂഹ്യ മാധ്യമ ആക്രമണം തുടങ്ങിയത്. ആദ്യദിനം മുതൽ ദുരന്തഭൂമിയിൽ യൂത്ത് കെയർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്കെതിരെയും സൈബർ ആക്രമണം നടത്തിയിരുന്നു ഇതിന് ചുവടുപിടിച്ച് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചാണ് സിപിഎം എംഎൽഎ തന്നെ രംഗത്തെത്തിയിരിക്കുന്നത്. 'ഡി.വൈ.എഫ്.ഐക്കാർ ദുരന്തഭൂമിയിൽ കാണാതായവരെ തിരയുമ്പോൾ മുസ്ല‌ിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ് ബിരിയാണിയിൽ കോഴിക്കാല് തിരയുകയാണ് എന്നായിരുന്നു സി.പി.എം അനുകൂല പേജുകളിലെ പ്രചാരണം കോന്നി എംഎൽഎ സ്വന്തം സാമൂഹ്യ മാധ്യമ അക്കൗണ്ടിലും പങ്കുവെച്ചു. ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

Tags :
Author Image

Online Desk

View all posts

Advertisement

.