Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നവകേരളസദസ് അഴിമതിയുടെ ആർഭാട യാത്ര: ചെന്നിത്തല

07:12 PM Nov 20, 2023 IST | ലേഖകന്‍
Advertisement

തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർക്കും കാറിൽ സഞ്ചരിക്കാൻ പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ മതിയെന്നിരിക്കെ ഒരു കോടി 5 ലക്ഷം മുടക്കി കാരവൻ മോഡൽ ബസ്സ് വാങ്ങിയത് വൻ ധൂർത്തെന്നു കോൺ​ഗ്രസ്ല്ലാ പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല.
കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 140 നിയോജകമണ്ഡലങ്ങളിലും കൂടി പരമാവധി 3000 കിലോ മീറ്ററാണ് സംഘം സഞ്ചരിക്കുക. അതിന് 12.60 ലക്ഷം രൂപ മതി. അതിനാണ് 1.8 കോടി രൂപ ചെലവിൽ കാരവൻ മോഡൽ ബസും പിന്നാലെ 40 ൽപ്പരം വാഹനങ്ങളും. അഴിമതിയും ധൂർത്തുമല്ലാതെ വേറെന്താണിതെന്ന് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് ഒരു പാഴ് വേലയായി മാറിയിരിക്കുകയാണ്. ഇത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ സർക്കാർ ചിലവിൽ ഒരു രാഷ്ട്രീയ യാത്രയാണ്. ജനങ്ങളെ നേരിട്ട് കാണുമെന്നു പറയുന്ന മുഖ്യമന്ത്രി ഒരു വ്യക്തിയുടെ കൈയിൽനിന്നുപോലും പരാതി വാങ്ങിക്കുന്നില്ല. മന്ത്രിമാർ ആരും ഒരു പരാതിയും പരിശോധിക്കുന്നുമില്ല. ഉദ്യോഗസ്ഥർ ബൂത്തുകളിലിരുന്ന് പരാതി സ്വീകരിക്കുകയാണ് ചെയ്യുന്നത് , ഇതൊരു പാഴ് വേലയല്ലാതെ മറ്റെന്താണ് ?,കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ഏർപ്പാട് ഉണ്ടായിട്ടില്ല.

Advertisement

ആദ്യമായി കേരളത്തിൽ ജില്ലകളിൽ ബഹുജനസമ്പർക്ക പരിപാടി നടത്തിയത് ലീഡർ കെ.കരുണാകരനായിരുന്നു , സ്പീഡ് പ്രോഗ്രാം എന്നായിരുന്നു അതിന്റെ പേര്., അതു കഴിഞ്ഞ് ഉമ്മൻ ചാണ്ടിയാണ് ജനസമ്പർക്ക പരിപാടി നടത്തിയത്. രാവിലെ 8 മണി മുതൽ പിറ്റേ ദിവസം രാവിലെ വരെയായിരുന്നു ജനസമ്പർക്കം.
.കെ. കരുണാകരൻ ആളുകളുടെ കൈയിൽനിന്നും പരാതി സ്വീകരിച്ച് പരിശോധിച്ചശേഷം അവിടെ വച്ച് തന്നെ നേരിട്ട് ഉത്തരവിടുകയായിരുന്നു. 1980 കളിലായിരുന്നു ഈ പരിപാടി. പിന്നീട് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കപരിപാടിയിൽ മുഖ്യമന്ത്രിതന്നെ നേരിട്ട് പരാതി വാങ്ങി അപ്പോൾത്തന്നെപരിഹാരം കാണാൻ കഴിയുന്നതായിരുന്നു. ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആരുടെയും കൈയിൽ നിന്നും പരാതികൾ വാങ്ങിക്കുന്നില്ല. അദ്ദേഹം രാജാപ്പാർട്ട് കെട്ടി അവിടെ ഇരിക്കുന്നു , 21 മന്ത്രിമാർ ദാസന്മാരായി അടുത്ത് നിൽക്കുന്നു. അദ്ദേഹം പ്രസംഗിക്കുന്നു. പ്രസംഗം രാഷ്ട്രീയം മാത്രമാണ്. പ്രതിപക്ഷത്തെ ആക്രമിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
നാട്ടിൽ ഇറങ്ങി കൊള്ളയടിക്കുകയാണ് ഉദ്യോഗസ്ഥർ, നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത് , ഇതിന് കണക്കുണ്ടോ,? രസീതിയുണ്ടോ? ആർക്കും യഥേഷ്ടം പണം പിരിക്കാം. ധൂർത്തടിയ്ക്കാം. ഒരു പരാതിയും
പരിഹരിക്കുന്നില്ലതാനും. ഇത് മാർക്സിസ്റ്റ് പാർട്ടിയുടെ സദസാണ്, പാർട്ടി മേളയാണ് നടത്തുന്നത് .

മുസ്ലീം ലീഗിന്റെ ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല. UDF ഒരുമിച്ചെടുത്ത തീരുമാനമാണിത് , ഈ ജനദ്രോഹ സർക്കാറിന്റെ പരിപാടിയിൽ ആര് പങ്കെടുക്കാനാണ്? ജനങ്ങളോട് പ്രതിബദ്ധതയുള്ളവരും ഈ ദുർഭരണത്തിനെതിരെയുള്ളവരും പങ്കെടുക്കില്ല. തൊഴിലുറപ്പ് തൊഴിലാളികളെയും അംഗൻ പാടി വർക്കർ,ഹെൽപ്പർമാരെയും ആരോഗ്യ പ്രവർത്തകരെയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കുന്നു. ഈ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ കഷ്ടപ്പെടുന്നവരും സാമാന്യ ബോധമുള്ളവരും ഈ പരിപാടിയിൽ പങ്കെടുക്കില്ല. പി ആർ ഏജൻസിയുടെ ഉൽപ്പന്നമാണ് നവ കേരള സദസ്, ഒരു പുതിയ പ്രഖ്യാപനങ്ങളുണ്ടോ ?മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാനുള്ള പ്രഖ്യാപനമുണ്ടോ? വികസന പദ്ധതികൾക്ക് ചിലവഴിക്കാൻ പണമുണ്ടോ? എല്ലാ പ്രതീക്ഷയും മുഖ്യമന്ത്രി പി ആർ ഏജൻസിയിൽ ഏൽപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഡംബര വാഹനത്തിന്റെ ഡ്രൈവർക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം. നവകേരള സദസിനെതിരെ UDF ഈ സർക്കാരിനെ കുറ്റവിചാരണ നടത്തും. 140 മണ്ഡലങ്ങളിലും ഈ സർക്കാരിനെ തുറന്ന് കാട്ടുമെന്ന് ചെന്നിത്തല പറഞ്ഞു.

Advertisement
Next Article