ടിപി കൊലക്കേസ് പ്രതിയുടെ വീട്ടിൽ ഷംസീർ പോയതിനെ ന്യായീകരിച്ച് ജയരാജൻ
07:28 PM Feb 29, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിൽ അന്ന് എംഎൽഎയായിരുന്ന സിപിഎം നേതാവ് എ.എൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. ഷംസീർ പോയതിൽ എന്താണ് തെറ്റെന്നും യാതൊരു ജാഗ്രതക്കുറവും അക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഇ.പി ജയരാജന്റെ ന്യായീകരണം. രാഷ്ട്രീയ ശത്രുക്കളുടെ വീട്ടിൽ വിവാഹത്തിന് പോകുന്നത് പോലെയേ ഉള്ളൂ ഇതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ കേസിൽപ്പെട്ടിട്ടുണ്ടാകും എന്നുകരുതി ആ വീട്ടിലുള്ളവരെല്ലാം കേസിൽപ്പെട്ടവരാണോയെന്ന് ചോദിച്ച ഇടതു കൺവീനർ, തെറ്റുപറ്റിയവരെ പോലും ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കണമെന്നും വിശദീകരിച്ചു.
Advertisement
Next Article