Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജികൾ മാറ്റി

12:42 PM Sep 13, 2024 IST | Online Desk
Advertisement

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ജയസൂര്യയുടെ രണ്ട് മുൻകൂർ ജാമ്യഹർജികളും സെപ്റ്റംബർ 23-ന് പരിഗണിക്കാൻ മാറ്റി. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ജയസൂര്യക്ക് ഉള്ളത്. ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകാനുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ഹർജികൾ പിന്നീട് പരിഗണിക്കാനായി ജസ്റ്റിസ് സി എസ് ഡയസ് മാറ്റിയത്.

Advertisement

‘പിഗ്‌മാൻ’ സിനിമയുടെ ചിത്രീകരണസ്ഥലത്തുവെച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ഒരു കേസ്. ആദ്യം കരമന പോലീസെടുത്ത കേസ് പിന്നീട് തൊടുപുഴയിലേക്കും തുടർന്ന് കൂത്താട്ടുകുളം സ്റ്റേഷനിലേക്കും കൈമാറി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട്‌ നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ്‌ പോലീസ്‌ രജിസ്റ്റർചെയ്തതാണ് രണ്ടാമത്തെ കേസ്.

Tags :
Cinemanews
Advertisement
Next Article