ജെഡിയു- ബിജെപി സഖ്യം അധികകാലം നിലനില്‍ക്കില്ല; പ്രശാന്ത് കിഷോർ
'അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ 20ലധികം സീറ്റുകള്‍ നേടിയാല്‍, ഞാന്‍ എന്റെ ജോലിയില്‍ നിന്ന് വിരമിക്കും' -പ്രശാന്ത് കിഷോർ
പാട്ന: മഹാസഖ്യ സർക്കാരിനെ അട്ടിമറിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീഹാറില്‍ രൂപീകരിച്ച ജെഡിയു- ബിജെപി സഖ്യം അധികകാലം നിലനില്‍ക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.ബിഹാറിലെ ജനങ്ങളെ നിതീഷ് കുമാര്‍ വിഡ്ഢികളാക്കിയെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാറില്‍ പുതുതായി രൂപീകരിച്ച സഖ്യം 2025ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരെ നിലനില്‍ക്കില്ല. അതിനര്‍ത്ഥം ജെഡിയു ബിജെപി സര്‍ക്കാരിന് ഒരു വര്‍ഷത്തെ ആയുസ് പോലും ഉണ്ടാകില്ലെന്നും പ്രശാന്ത് കിഷോര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ 20ലധികം സീറ്റുകള്‍ നേടിയാല്‍, ഞാന്‍ എന്റെ ജോലിയില്‍ നിന്ന് വിരമിക്കും' പ്രശാന്ത് കിഷോര്‍ പറഞ്ഞു. അടുത്ത ബിഹാര്‍ തിരഞ്ഞെടുപ്പിന് മുമ്ബ് ബിഹാറില്‍ നാടകീയമായ നിരവധി സംഭവവികാസങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പിന് ശേഷം ആറ് മാസത്തിനുള്ളില്‍ അവ നിങ്ങള്‍ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.