മഹിളാ കോൺഗ്രസ് മാർച്ചിനു നേരേ ജലപീരങ്കി, ജെബി മേത്തർക്കു പരുക്ക്
02:30 PM Jan 29, 2024 IST | ലേഖകന്
Advertisement
തിരുവനന്തപുരം: അരിവില വർധനവിലും മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾ കിട്ടാത്തതിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നടത്തിയ നിമസഭാ മാർച്ചിനു നേരേ പൊലീസ് അതിക്രമം. ഒഴിഞ്ഞ കലങ്ങളും വിശക്കുന്ന വയറുകളുമായി പ്രകടനം നടത്തിയ പ്രവർത്തകർക്കു നേരേ അനുവദനീയമായതിലും വലിയ ശക്തിയോടെ ജലം ചീറ്റിച്ചാണ് പൊലീസ് താണ്ഡവം നടത്തിയത്. മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി അടക്കം നിരവധി പേർക്കു പരുക്കേറ്റു.
രാവിലെ പാളയത്തു നിന്നു തുടങ്ങിയ മാർച്ച് നിയമസഭാ കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. ഒഴിഞ്ഞ കലങ്ങളുമായെത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സ്ത്രീകളാണെന്ന പരിഗണന പോലും നൽകാതെയാണ് തീവ്രത കൂടിയ ശക്തിയിൽ വെള്ളം ചീറ്റിച്ചതെന്ന് ജെബി മേത്തർ പറഞ്ഞു.
നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
Advertisement