Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജീവാനന്ദം - ആന്വിറ്റി പദ്ധതിനിലവിലുള്ള പെന്‍ഷന്‍ അട്ടിമറിയ്ക്കാന്‍: ചവറ ജയകുമാര്‍.

07:43 PM May 31, 2024 IST | Online Desk
Advertisement

സ്റ്റാറ്റ്യൂട്ടറി പെന്‍ഷനും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും നിലവിലുള്ളപ്പോള്‍ ജീവാനന്ദം എന്ന പേരില്‍ പുതിയ ആന്വിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം ദുരുദ്ദേശപരമാണെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷനെഅട്ടിമറിക്കാനാണ് ആന്വിറ്റി പദ്ധതി കൊണ്ടു വരുന്നത് എന്ന ആശങ്ക ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാതെ ജീവനക്കാരെ വീണ്ടും പറ്റിക്കാനുള്ള ഗൂഢതന്ത്രമാണിത്.സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മാസംതോറും ഒരു നിശ്ചിത തുക ആന്വറ്റിയായി ലഭിക്കത്തക്കതരത്തില്‍ ജീവാനന്ദം പദ്ധതി നടപ്പാക്കാനായി സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിനെ ചുമതല ഏല്‍പ്പിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൂടി ആസൂത്രിതമായി കവര്‍ന്നെടുക്കുന്നതിനുള്ള കൂറുക്കുവഴിയാണ്. ജീവാനന്ദം എന്ന പേരില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് ആക്ച്വറിയെക്കൂടി ഉത്തരവിലൂടെ ചുമതലപ്പെടുത്തുന്നു.

Advertisement

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം അവരുടെ സ്വത്താണെന്ന് രാജ്യത്തെ നീതിപീഠങ്ങള്‍ എല്ലാം ആവര്‍ത്തിച്ച് വിധി ന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്പെന്‍ഷന്‍ മാറ്റിവയ്ക്കപ്പെട്ട വേതനമാണ്. ശമ്പളവും പെന്‍ഷനും ക്ഷാമബത്തയും കൃത്യമായി നല്‍കുക എന്നത് തൊഴില്‍ദാതാവെന്ന നിലയില്‍ സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സാമ്പത്തിക കെടുകാര്യസ്ഥതമൂലം പ്രതിസന്ധിയിലായ സര്‍ക്കാര്‍ ഈ ഉത്തരവാദിത്തങ്ങള്‍ തങ്ങള്‍ അല്ല നിര്‍വ്വഹിക്കേണ്ടത് എന്ന തരത്തില്‍ കൈമലര്‍ത്തി കാണിക്കുകയാണ്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാമെന്ന് രണ്ടു തവണ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി അതിന്‍റെ അടിസ്ഥാനത്തില്‍ ഭരണം നേടി ഇടതു ഭരണം 8 വര്‍ഷം പിന്നിടുകയാണ്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം പുതിയ പെന്‍ഷന്‍ കൊണ്ടു വരുമെന്ന് പറയുകയും യാതൊരു ആലോചനയുമില്ലാതെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത് ആക്ച്വറി പഠനം നടത്തേണ്ട വിഷയം മാത്രമല്ല ഒരു ജൂഡീഷ്യല്‍ ഓഫീസറുടെ അദ്ധ്യക്ഷതയിലുള്ള കമ്മീഷന്‍ നിഷ്പക്ഷവും നീതിയുക്തവുമായ രീതിയില്‍ സാഹചര്യം അപഗ്രഥിച്ച് പഠനം നടത്തി നടപ്പിലാക്കിയാല്‍പ്പോലും ജീവനക്കാരുടെ പെന്‍ഷന്‍ അട്ടിമറിക്കപ്പെടുകതന്നെ ചെയ്യും.മെഡിസെപ്പ് പദ്ധതി വികലമായി നടപ്പിലാക്കിയതുപോലെ ജീവാനന്ദം എന്ന പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി വരുന്നത്.ധനമന്ത്രി ബഡ്ജറ്റില്‍ പറഞ്ഞ പ്ലാന്‍ ബിയില്‍ ഇനി എന്തെല്ലാമാണ് ബാക്കിയുള്ളതെന്ന് ജീവനക്കാര്‍ക്ക് തിരിച്ചറിയാം.

ഒരേ രൂപത്തിലുള്ള വ്യത്യസ്ത പരിപാടികളിലൂടെ ജീവനക്കാരുടെ ശമ്പളത്തിന്‍റെ നിശ്ചിതശതമാനം കവര്‍ന്നെടുക്കുക എന്നുള്ളതാണ് പ്ലാന്‍ ബി.ഇതിനെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പുതിനൊരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിയമപരവും ഭരണഘടനാപരമായും ഉള്ള നിയമസാദ്ധ്യതയെപ്പറ്റി അങ്ങേയറ്റം ആശങ്ക നിലനില്‍ക്കുകയാണ്. ഇതിന്‍റെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയോ ജീവനക്കാരുടെ സംഘടനകളുമായി ആലോചിക്കുകയോ ചെയ്തിട്ടില്ല.

പ്ലാന്‍ ബി യും സി യുമൊക്കെ നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. ഒരു പെന്‍ഷന്‍ പദ്ധതിയെന്നാൽ ഡിസിആര്‍ജി, കമ്മ്യൂട്ടേഷന്‍, കാലോചിതമായ പെന്‍ഷന്‍ പരിഷ്ക്കരണം, ക്ഷാമാശ്വാസം, കുടുംബ പെന്‍ഷന്‍, ഇന്‍വാലിഡ് പെന്‍ഷന്‍ എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ളതാവണം.വിരമിച്ച ജീവനക്കാര്‍ക്ക് മാസംതോറും പെന്‍ഷന്‍ ലഭിക്കുമ്പോള്‍ ആന്വിറ്റി പദ്ധതിയുടെ പ്രസക്തി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജീവനക്കാരുടെ നിലവിലുള്ള ആനൂകൂല്യങ്ങളെ കവര്‍ന്നെടുക്കാനുള്ള ഏത് നീക്കത്തേയും ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് മുഴുവന്‍ ജീവനക്കാര്‍ക്കും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നടപ്പിലാക്കണം.

Tags :
keralanews
Advertisement
Next Article