For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെൻസൺ വിടവാങ്ങി

09:36 PM Sep 11, 2024 IST | Online Desk
ശ്രുതിയെ വീണ്ടും തനിച്ചാക്കി ജെൻസൺ വിടവാങ്ങി
Advertisement

കൽപറ്റ: വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Advertisement

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസനുവേണ്ടി കേരളമാകെ പ്രാർത്ഥനയിലായിരുന്നു. ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയുമടക്കം എല്ലാവരെയും നഷ്ടപ്പെട്ട ശ്രുതി. ചേർത്ത് പിടിക്കാൻ ആകെയുണ്ടായിരുന്നത് പ്രതിശുത വരൻ ജെൻസൻ മാത്രമായിരുന്നു. പത്തു വർഷത്തെ പ്രണയത്തിനു പിന്നാലെ ഓണത്തിന് ശേഷം വിവാഹം നടത്താമെന്ന് നിശ്ചയിച്ചതാണ്. ഉരുൾപൊട്ടലുണ്ടാക്കിയ നോവ് പതിയെ മറന്നു തുടങ്ങിയതിനിടെയാണ്
വാഹനാപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും വില്ലനായത്.

Tags :
Author Image

Online Desk

View all posts

Advertisement

.