ഭരണിക്കാവ് ജോൺ മെമ്മോറിയൽ
ഹൈസ്കൂൾ ശതാബ്ദി നാളെ
ശാസ്താംകോട്ട: ഭരണിക്കാവ് ജോൺ മെമ്മോറിയൽ ഹൈസ്കൂളിന്റെയും ടിടിഐയുടെയും ശതാബ്ദി ആഘോഷങ്ങൾ ധന മന്ത്രി അഡ്വ.കെ. എൻ. ബാലഗോപാൽ നാളെ ഉദ്ഘാടനം ചെയ്യും. 1924ൽ പിതാവിന്റെ സ്മരണയ്ക്കായി ഉമ്മൻ സാർ സ്ഥാപിച്ച ഈ വിദ്യാലയം നാല് പഞ്ചായത്തുകളിലെ പതിനായിരക്കണക്കിനു വിദ്യാർഥികൾക്ക് വിദ്യാ വെളിച്ചം നൽകി. കുന്നത്തൂർ താലൂക്കിലെ ആദ്യകാല ഹൈസ്കൂളുകളിൽ ഒന്നാണ് ജെഎംഎച്ച്എസ്.
നാളെ ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും. മാനേജർ ഷാജി കോശി വിശിഷ്ടാതിഥികളെ ആദരിക്കും. പിടിഎ പ്രസിഡന്റ് നിസാർ കല്ലായി കായിക പ്രതിഭകളെ ആദരിക്കും. അഡ്വ. കെ സോപ്രസാദ് എക്സ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. ടിടിഐ പ്രിൻസിപ്പൽ ലീന സഖറിയ സ്വാഗതം പറയും. ഹൈസ്കൂൾ പ്രിൻസിപ്പൽ ലീന സഖറിയ റിപ്പോർട്ട് അവതരിപ്പക്കും. സ്റ്റാഫ് സക്രട്ടറി കെ.ബി ഹരികുമാർ നന്ദി പറയും.