യുകെയിൽ ജോലി വാഗ്ദാനം; പണം തട്ടിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ
02:29 PM Dec 27, 2024 IST | Online Desk
Advertisement
റാന്നി: കോഴിക്കോട് കരിങ്കുറ്റി സ്വദേശിയായ യുവതിയിൽ നിന്ന് യുകെയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. ഇടുക്കി അണക്കര വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോണിനെയാണ് (42) റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പേരിൽ ഗോവിന്ദപുരം പഞ്ചാബ് നാഷനൽ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്ന് കേസിലെ രണ്ടാം പ്രതി മനു മോഹൻ മുഖേന പണം കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Advertisement
റാന്നി വലിയപാലത്തിനു സമീപം ജോമോൻ നടത്തുന്ന സ്ഥാപനത്തിന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. ജോലി ലഭിക്കാതെ വന്നപ്പോൾ യുവതി ഈ മാസം 2ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാനമായ ഒരു കേസ് കൂടി ജോമോന്റെ പേരിൽ റാന്നി പൊലീസ് എടുത്തിട്ടുണ്ട്…