Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സർവീസ് സംഘടനകൾ യോജിച്ച പണിമുടക്കിന് തയ്യാറാകണം : ചവറ ജയകുമാർ

02:59 PM Jan 05, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: ക്ഷാമബത്ത നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ച സാഹചര്യത്തിൽ സർവീസ് സംഘടനകൾ യോജിച്ച പണിമുടക്കിന് തയ്യാറാകണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു.

Advertisement

ക്ഷാമബത്ത നൽകാൻ ബാധ്യതയില്ലെന്ന വിചിത്രമായ വാദം സർക്കാർ കോടതിയിൽ നടത്തിയപ്പോൾ നവ കേരള സദസ്സ് ഉൾപ്പെടെയുള്ള സർക്കാരിൻറെ ധൂർത്ത് പരിഹാസ രൂപേണ കോടതി വാക്കാൽ പരാമർശിക്കുകയുണ്ടായി.

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 2019 - ൽ നിശ്ചയിച്ച ശമ്പളത്തിലാണ് 2024 ലും ജോലി ചെയ്യുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഒരു രൂപയുടെ പോലും വരുമാനവർദ്ധനവ് ജീവനക്കാർക്ക് ഉണ്ടായിട്ടില്ല.

മറ്റൊരു തൊഴിൽ മേഖലയിലും ഇത്തരം ഒരു സാഹചര്യം നിലവിലില്ല.

അവിദഗ്ധ തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കും ഓരോ വർഷവും കൂലി കൂട്ടി നിശ്ചയിക്കുന്നുണ്ട്.

അസംഘടിത മേഖലയിൽ പോലും ഉയർന്ന കൂലി ലഭ്യമാകുന്ന കാലത്താണ് സർക്കാർ മേഖലയിലെ ജീവനക്കാരോടുള്ള ജനാധിപത്യവിരുദ്ധമായ സമീപനം.

അവശ്യസാധനങ്ങളുടെ വില പോലും ലും ഇരുന്നൂറും 300 ഉം മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയും സെസും വർധിപ്പിച്ചത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കിയത്.

ഈ വില കയറ്റത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് മാത്രമല്ല പ്രതിമാസം നിശ്ചിത ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും ആണ്.

സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പളം അല്ലാതെ മറ്റൊരു വരുമാന മാർഗ്ഗമില്ല .അതിൽ തന്നെ നിർബന്ധിത കിഴിവുകൾ കഴിഞ്ഞ് ലഭിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്.

സർക്കാർ ജീവനക്കാരുടെ മൊത്ത ശമ്പളത്തിന്റെ കണക്ക് പെരുപ്പിച്ച് കാട്ടുന്നവർ അതിൽ നിന്നും സർക്കാരിലേക്ക് തന്നെ നിർബന്ധപൂർവ്വം പിടിക്കുന്ന തുകയെ കുറിച്ച് മൗനം പാലിക്കുകയാണ്.

ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയായിട്ട് മൂന്നുവർഷം പൂർത്തിയായിരിക്കുന്നു 2021 മുതലുള്ള ഏഴു ഗഡു ക്ഷാമബത്തയാണ് കുടിശ്ശിക ആയിട്ടുള്ളത് ഇത് അടിസ്ഥാന ശമ്പളത്തിന്റെ 20%ത്തിലധികം തുക വരും.

ഓരോ മാസവും ഈ കുടിശിക ഇനത്തിൽ തന്നെ ആയിരക്കണക്കിന് രൂപയാണ് ജീവനക്കാർക്ക് നഷ്ടപ്പെടുന്നത്.

2019ൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക പോലും നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല
ലീവ് സറണ്ടർ ആനുകൂല്യം ലഭിച്ചിട്ട് അഞ്ചാമത്തെ വർഷമായി.

ഈ സാഹചര്യത്തിൽ ക്ഷാമബത്ത കൂടി ലഭിക്കാതെ ജീവനക്കാർക്ക് മുന്നോട്ടു പോകാൻ ആകില്ല.

സർക്കാർ നിലപാടിനെതിരെ പണിമുടക്കം അല്ലാതെ മറ്റൊരു മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ്.

ഈ സാഹചര്യത്തിൽ സെറ്റോയുടെ ആഭിമുഖ്യത്തിൽ ജനുവരി 9ന് വമ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചോടുകൂടി ജനുവരി 24ലെ പണിമുടക്കിന് നോട്ടീസ് നൽകും .

കേരളത്തിലെ പൊതുസമൂഹത്തിന്റെ ശക്തമായ പിന്തുണ ജീവനക്കാർക്കുണ്ടാകുമെന്നും ജനുവരി 24ലെ പണിമുടക്ക് ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന ഭരണകൂടത്തിനെതിരെയുള്ള താക്കീത് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Next Article