For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും

01:47 PM Nov 14, 2024 IST | Online Desk
ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും
Advertisement

കൊച്ചി:പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ് - ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന പുസ്തകം അറബി ഭാഷയില്‍ പ്രകാശനം ചെയ്തു. ദുബായില്‍ നടന്ന പരിപാടിയില്‍ യുഎഇയുടെ ഫോറിന്‍ ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്‌മദ് അല്‍ സെയൂദി മുഖ്യാതിഥിയായി. നിരവധി ബിസിനസ് സംരംഭകരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച ദുബായ് നഗരത്തോടുള്ള ആദരക സൂചകമായാണ് അറബി പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആരംഭിച്ച്, യുഎഇയില്‍ വളർന്ന ജോയ്ആലുക്കാസ് എന്ന സംരംഭം ലോകമെമ്പാടും പ്രശസ്തി നേടി എന്നത് ഏറെ അഭിമാനകരമാണെന്ന് യുഎഇയുടെ ഫോറിന്‍ ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്‌മദ് അല്‍ സെയൂദി പറഞ്ഞു.

Advertisement

സ്വര്‍ണ്ണ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കി യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താന്‍ ജോയ് ആലുക്കാസ് ഏറെ സഹായിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിജയകരമായ ബിസിനസ്സ് നേതാക്കള്‍ കൊണ്ടുവന്ന പ്രചോദനത്തെയും ഐക്യത്തെയും കുറിച്ച് പുസ്തകം പറയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അറബ് ലോകത്തേക്ക് ‘സ്‌പെഡിംഗ് ജോയ്’ എത്തിക്കണമെന്നത് ഒരു സ്വപ്‌നമായിരുന്നെന്നും, എന്നെപ്പോലെ തന്നെ നിരവധി ആളുകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ യുഎഇ സഹായിച്ചിട്ടുണ്ടെന്നും ജോയ് ആലുക്കാസ് പറഞ്ഞു. ബിസിനസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതിന് ഈ രാഷ്ട്രത്തിലെ നേതാക്കളോടുള്ള നന്ദിസൂചകം കൂടിയാണ് ഈ പുസ്തകം. എല്ലാ വായനക്കാര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തുവാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിച്ച്, മികച്ച നേതൃപാടവത്തിലൂടെയും, ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയിലൂടെയും ജോയ്ആലുക്കാസ് എന്ന ബ്രാന്‍ഡിനെ ആഗോളതലത്തില്‍ പ്രശസ്തമാക്കിയ ജോയ് ആലുക്കാസിന്റെ സംരംഭകത്വയാത്രയാണ് സ്‌പെഡിംഗ് ജോയ് എന്ന പുസ്തകത്തില്‍ പറയുന്നത്. യുഎഇയിലും മറ്റ് സ്ഥലങ്ങളിലും അറബി പതിപ്പ് ലഭ്യമാണ്.

Author Image

Online Desk

View all posts

Advertisement

.