വിവാഹ ആഭരണ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ജോയ്ആലുക്കാസ്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് വിവാഹ ആഭരണ പര്‍ച്ചേസുകള്‍ക്കായി ‘വിവാഹ ഉത്സവ്’ പ്രത്യേക ഓഫര്‍ അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 10 ഗ്രാം സില്‍വര്‍ ബാര്‍ സൗജന്യമായി ലഭിക്കും. ഓഫര്‍ പ്രകാരം എല്ലാ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവയുടെ മൂല്യത്തിൽ 25ശതമാനം ഇളവും ലഭിക്കും. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 1 വരെയുള്ള പ്രത്യേക ഓഫര്‍ ഇന്ത്യയിലുടെനീളമുള്ള എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്. ഓരോ വധുവിന്റെയും ആഗ്രഹങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ സ്വര്‍ണ്ണം, ഡയമണ്ട്, വിലയേറിയ ആഭരണങ്ങള്‍ എന്നിവയുടെ വിശിഷ്ടമായ ശേഖരമാണ് വിവാഹ ഉത്സവിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വിവാഹങ്ങളുടെ പ്രാധാന്യവും ആ നിമിഷങ്ങൾ അവിസ്മരണീയമാക്കുന്നതിൽ ആഭരണങ്ങൾ വഹിക്കുന്ന നിർണായക പങ്കും ഞങ്ങൾ മനസിലാക്കുന്നു എന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായ ബ്രൈഡല്‍ കളക്ഷന്‍ അവതരിപ്പിക്കുകയാണ് 'വിവാഹ ഉത്സവ് ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. സമാനതകളില്ലാത്ത കരവിരുതും, മികച്ച സേവനങ്ങളും ഒരുക്കുന്ന വിവാഹ ഉത്സവ് കളക്ഷന്‍ വിവാഹപര്ച്ചേസുകള് നടത്തുന്നവര്‍ക്ക് ഏറെ സഹായകമാവും. എക്സ്ക്ലൂസീവ് ഡിസ്ക്കൗണ്ടുകള്‍ക്ക് പുറമേ മികച്ച ഷോപ്പിംഗ് അനുഭവം കൂടി വിവാഹ ഉത്സവ് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വൈവിധ്യമാർന്ന രൂപകൽപ്പനകളിൽ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കൾക്കായി ജോയ്ആലുക്കാസ് ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെൻഡുകൾക്കൊപ്പം പാരമ്പര്യ അഭിരുചികളും കോർത്തിണക്കിയ ആഭരണങ്ങളാണിവ.