For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജൂൺ 26 ; ലഹരി വിരുദ്ധ ദിനം

11:06 AM Jun 26, 2024 IST | Online Desk
ജൂൺ 26   ലഹരി വിരുദ്ധ ദിനം
Advertisement

ലോകമെമ്പാടുമുള്ള ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന കൊടും വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്ന് വിപത്തുകളെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. മയക്കുമരുന്നിൽ നിന്നും അകന്ന് ഉത്തരവാദിത്തബോധമുള്ള ജീവിതം കെട്ടിപ്പടുക്കാൻ പ്രാപ്തരാക്കുക എന്നതും ഈ ദിനത്തിന്റെ മഹത്തായ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് 'ദി എവിഡൻസ് ഈസ് ക്ലിയർ; ഇൻവെസ്റ്റ് ഇൻ പ്രിവൻഷൻ' എന്നതാണ്. കൂടാതെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രാജ്യത്തുടനീളം " നശ മുക്ത ഭാരത് പഖ്വാഡ " ആചരിക്കുന്നു. മയക്കുമരുന്നിന്റെ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രായഭേദമന്യേ ബോധവൽക്കരണം നടത്തുക എന്നത് അത്യന്താപേക്ഷിതമാണ്.

Advertisement

ലഹരിവിരുദ്ധ ദിനം ആഹ്വാനം ചെയ്യുന്നത്;

സമൂഹത്തെ ശാക്തീകരിക്കുക:
തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനും മയക്കുമരുന്ന് ഉപയോഗം പ്രതിരോധിക്കുന്നതിനും സമൂഹത്തിൻ്റെ നേതൃത്വത്തിലുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കണം.

സംഭാഷണവും സഹകരണവും സുഗമമാക്കുക:
തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങളും നയങ്ങളും മെച്ചപ്പെടുത്തുന്നതിന് പങ്കാളികൾ തമ്മിലുള്ള സംഭാഷണവും സഹകരണവും പ്രോത്സാഹിപ്പിക്കുക. അറിവ് പങ്കിടലിനും നവീകരണത്തിനുമുള്ള പിന്തുണാന്തരീക്ഷം വളർത്തുക.

നയരൂപീകരണം പ്രോത്സാഹിപ്പിക്കുക:
ദേശീയ അന്തർദേശീയ തലങ്ങളിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിന് വേണ്ടി വാദിക്കുക. മയക്കുമരുന്ന് നയങ്ങൾ ശാസ്‌ത്രീയ ഗവേഷണത്തിൽ അധിഷ്‌ഠിതമാണെന്ന് അറിയിക്കുക.

സമൂഹത്തിൽ ഇടപഴകുക:
സമൂഹത്തിൽ ആളുകൾ ഇടപഴകുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മയക്കുമരുന്ന് പ്രതിരോധിക്കുന്നതിനുളള പരിപാടികൾ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുളള സമൂഹത്തിൻ്റെ പങ്കാളിത്തത്തെക്കുറിച്ച് അവബോധം വളർത്തുക.

യുവാക്കളെ ശാക്തീകരിക്കുക:
മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി യുവാക്കൾക്കിടയിൽ അവബോധം സൃഷ്‌ടിച്ച് അവരെ ശാക്തീകരിക്കുക.

ബോധവൽക്കരണം:
മയക്കുമരുന്നിനെക്കുറിച്ചും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും എല്ലാ പ്രായത്തിലുമുളള ആളുകൾക്കിടയിലും ബോധവൽക്കരണം നടത്തുക.

Tags :
Author Image

Online Desk

View all posts

Advertisement

.