നടൻ ബാബുരാജിനെതിരെ ബലാത്സംഗ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്
01:43 PM Aug 26, 2024 IST | Online Desk
Advertisement
കൊച്ചി: നടൻ ബാബുരാജ് പീഡിപ്പിച്ചതായി മുൻ ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. താൻ ബാബുരാജിനെ വളരെ വിശ്വസിച്ചിരുന്നുവെന്നും, അദ്ദേഹത്തെ സഹോദരനെപ്പോലെ കാണുന്നതായും പറഞ്ഞു. എന്നാൽ, ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചപ്പോൾ, വീട്ടിൽ ആരും ഇല്ലാത്തത് വ്യക്തമല്ലായിരുന്നു. തുടർന്ന്, മോശമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ജൂനിയർ ആർട്ടിസ്റ്റായിരുന്ന യുവതിയുടെ വെളിപ്പെടുത്തൽ. കൊച്ചി ഡപ്യൂട്ടി കമ്മിഷണറോട് താൻ പരാതി പറഞ്ഞിരുന്നു. ഡപ്യൂട്ടി കമ്മിഷണർ പരാതി നൽകാൻ പറഞ്ഞു. നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല. പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്നും പേരു വെളിപ്പെടുത്താത്ത മുൻ ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു.
Advertisement