കെ.ബി ശ്രീദേവി അന്തരിച്ചു
കൊച്ചി: പ്രമുഖ എഴുത്തുകാരി കെ.ബി ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. തൃപ്പൂണിത്തുറയിൽ മകന്റെ വീട്ടിലായിരുന്നു താമസം. ഇന്നു പുലർച്ചെ ആയിരുന്നു അന്ത്യം. 1940-ൽ മലപ്പുറം ജില്ലയിൽ വാണിയമ്പലത്ത് പ്രശസ്ത വൈദികകുടുംബമായ വെള്ളക്കാട്ട് മനയിൽ.
വി.എം.സി. നാരായണൻഭ ട്ടതിരിപ്പാടിന്റെ മകളാണ്. പഴയ സാമൂഹികപ്രവർത്തകനും വേദപണ്ഡിതനും ആയിരുന്ന ഇദ്ദേഹമാണ് വണ്ടൂർ ഗവ. വി എം സി ഹൈസ്കൂൾ സ്ഥാപിച്ചത്. അമ്മ കൂടല്ലൂർ മനയിൽ ഗൗരി അന്തർജ്ജനം.
ഭർത്താവ് കെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്. മൂന്നു മക്കൾ ഉണ്ണി, നാരായണൻ, ലത. ആദ്യമായി കഥ എഴുതിയത് പതിമൂന്നാം വയസ്സിലാണ്. ഒരു പക്ഷിയുടെ മരണത്തേക്കുറിച്ചുള്ളതായിരുന്നു ആ കഥ.
യജ്ഞം നോവലിന് കുങ്കുമം അവാർഡ് ലഭിച്ചു. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന ഭ്രഷ്ട് എന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ് ഈ കൃതി കൃതി. ചാണക്കല്ല്, മുഖത്തോടു മുഖം, തിരിഉഴിച്ചിൽ , മൂന്നാം തലമുറ, ദാശരഥം, അഗ്നിഹോത്രം, ബോധിസത്വൻ എന്നിവയാണു മറ്റു പ്രധാന കൃതികൾ. സാഹിത്യ അക്കാദമി അവാർഡ്, ചലച്ചിത്ര അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.