Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പോലീസും തമ്മില്‍ മത്സരം : രാഹുല്‍ മാങ്കൂട്ടത്തില്‍

11:55 AM Nov 01, 2024 IST | Online Desk
Advertisement

പാലക്കാട്: കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പോലീസും തമ്മില്‍ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂ ട്ടത്തില്‍. ബിജെപിയിലെ ഭിന്നതയില്‍ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു. ഈ ആരോപണം തെളിയിച്ചാല്‍ സുരേന്ദ്രന്‍ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാര്‍ട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.

Advertisement

എങ്ങനെയെങ്കിലും ബിജെപിക്ക് പത്തു വോട്ട് പിടിച്ചു കൊടുക്കാന്‍ ആണ് സിപിഎമ്മിന്റെ ശ്രമം. ആറുമാസം മുമ്പ് പൂരം കലക്കി മുരളീധരനെ തോല്‍പ്പിച്ചവരാണ് സിപിഎം. മുരളീധരന്‍ പാലക്കാട് വരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സിപിഎം ബിജെപി ഡീലിനെ നേരിട്ട് എതിര്‍ക്കുന്ന വി എസ് സുനില്‍കുമാര്‍ പാലക്കാട് പ്രചാരണത്തിന് വരണം. ധീരജ് വധകേസ് പ്രതികളെ പാലക്കാട് പ്രചാരണത്തിന് കൊണ്ടു വന്നെന്ന ഡിവൈഎഫ്‌ഐ ആരോപണം വെറും തമാശയാണെന്നും രാഹുല്‍ പറഞ്ഞു. വെറും ഫാന്‍സ് അസോസിയേഷന്‍ ആയ ഡിവൈഎഫ്‌ഐ ഇനിയെങ്കിലും ഗൗരവതരമായ കാര്യങ്ങള്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

Tags :
featuredkeralanewsPolitics
Advertisement
Next Article