Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാരുണ്യ പ്രവൃത്തികളിലൂടെ കെ.എം. മാണി
ജനമനസ്സുകളിൽ ചേക്കേറി: പെരുമ്പടവം

05:55 PM Jan 30, 2024 IST | ലേഖകന്‍
Advertisement

കോട്ടയം: യുഡിഎഫ് ഭരണകാലത്ത് കാരുണ്യ പ്രവൃത്തികളിലൂടെ ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ മഹാനായ രാഷ്ട്രീയ നേതാവായിരുന്നു കെഎം മാണിയെന്ന് പശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ. കെ. എം. മാണിയുടെ 91 ാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'കാരുണ്യദിനം' സംസ്ഥാനതല ഉദ്ഘാടനം എൽഎംഎസ് പോളിയോ ഹോമിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഎംഎസ് പോളിയോ ഭവനിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചാണ് കാരുണ്യ ദിനം ആഘോഷിച്ചത്. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചു.
ശാസ്താംകോട്ട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ 150 -ൽ പരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് ജന്മദിനം ആചരിച്ചത്. ശാസ്താംകോട്ട ടൗൺ ജുമാ മസ്ജിദ് ഇമാം ശ്രീ. മുഹമ്മദ് യാസീൻ ബാഖവി ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. ഇ. എം. കുഞ്ഞുമോൻ അധ്യക്ഷനായിരുന്നു.
ജില്ലാ പ്രസിഡൻ്റ് വഴുതാനത്ത് ബാലചന്ദ്രൻ ജന്മദിന സന്ദേശം നൽകി.

Advertisement

Advertisement
Next Article