Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ.പി അപ്പൻ അനുസ്മരണവും അവാർഡ് ദാനവും 15ന്

02:18 PM Dec 12, 2023 IST | ലേഖകന്‍
Advertisement

കൊല്ലം: ഭാഷാ ശാസ്ത്രജ്ഞനും നിരൂപകശ്രേഷ്ഠനുമായ പ്രൊ. കെ. പി അപ്പന്റെ പതിനഞ്ചാമത് ചരമ വാർഷികം വിപുലമായ ചടങ്ങുകളോടെ നടത്തുന്നു. നീരാവിൽ നവോദയ ​ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. പതിന‍ഞ്ചിനു രാവിലെ 10 മണിക്ക് ​ഗ്രന്ഥശാലയ്ക്കു മുന്നിലുള്ള കൽവിളക്കിൽ ദീപം തെളിച്ചുകൊണ്ടാവും പരിപാടികൾക്കു തുടക്കം കുറിക്കുക. അപ്പൻ കൃതികളുടെ സമ്പൂർണ ശേഖരത്തിന്റെ പ്രദർശനം രവി ഡീസി നിർവഹിക്കും.
10.30ന് കെ.പി അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും. കെ.പി. അപ്പൻ സമ്പൂർണ കൃതികളുടെ പ്രകാശനവും അദ്ദേഹം നിർവഹിക്കും. നവോദയ പ്രസിഡന്റ് ബേബി ഭാസ്കർ അധ്യക്ഷത വഹിക്കും. കഥാകാരൻ വി.ആർ. സുധീഷ് ആദ്യകോപ്പി ഏറ്റുവാങ്ങും. സമ്പൂർണ കൃതികളുടെ എഡിറ്റർ ഡോ. പി.കെ. രാജശേഖരൻ, ഡോ. എസ്. ശ്രീനിവാസൻ, പ്രൊഫ. കെ. ജയരാജൻ, പ്രൊഫ. ലൈലാ പുരുഷോത്തമൻ, പ്രൊഫ. സി. ശശിധരക്കുറുപ്പ്, ഡോ. എസ്. നസീബ്, കെ.പി. നന്ദകുമാർ, ഡോ.എം.എസ്. നൗഫൽ, കെ.ബി മുരളീകൃഷ്ണൻ, ഡോ. എസ് നൗഷാദ്, ഡോ. എ. ഷീലാകുമാരി തുടങ്ങിയവർ പ്രസം​ഗിക്കും.
സമ്പൂർണ കൃതികളുടെ പ്രകാശകൻ രവി ഡിസി, ജീവചരിത്രകാരൻ പ്രൊഫ. പ്രസന്നരാജൻ, സാഹിത്യ ​ഗവേഷക സിസ്റ്റർ ഡോ. ബോൻസി സിജെ എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് നവോദയ സെക്രട്ടറി എസ്. നാസർ അറിയിച്ചു.

Advertisement

Advertisement
Next Article