കെ. എസ്. യു കാസർഗോഡ് ജില്ല കമ്മിറ്റി നേതൃത്വ പഠന ക്യാമ്പ് സമാപിച്ചു
റാണിപുരം: കെ. എസ്. യു കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദ്വിദിന നേതൃത്വ പഠന ക്യാമ്പ് സമാപിച്ചു.കെഎസ്. യു സ്ഥാപക ദിന മായ മെയ്യ് 30 ന് രാവിലെ 10 മണിക്ക് പതാക ഉയർത്തുന്നതോടെ ക്യാമ്പിന് തുടക്കമായി.1957 എന്നപേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക ചുമതല ഏറ്റെടുക്കൽ ചടങ്ങും നടന്നു.
കഴിഞ്ഞ കോളേജ് യൂണിയൻ തിരിഞ്ഞെടുപ്പിൽ കെ. എസ്. യു മുന്നണി നേടിയ ഉജ്ജ്വല വിജയം മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജ്ജം നൽകിയതായി അഭിപ്രായപ്പെട്ടു.ജില്ലയ്കകത്തും പുറത്തും വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചാവിഷയമായി ഉയർന്നു വന്നു. മുന്നോട്ടുളള പ്രവർത്തനത്തിന്റെ രൂപരേഖ യോഗം തയ്യാറാക്കി. ഈ വർഷം കോളേജ്-സ്കൂൾ യൂണിയൻ തിരഞ്ഞെടുപ്പിൽ കഴിഞ്ഞവർഷത്തെക്കാൾ വലിയ വിജയം നേടുന്നതിനായുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് പി. കെ. ഫെെസൽ, എ, ഐ, സി, സി കോർഡിനേറ്റർ മനാഫ് നുള്ളിപ്പാടി, സംസ്ഥാന ഭാരവാഹികളായ സനൂജ് കുരുവട്ടൂർ, സിംജോ സാമുവൽ, ഫർഹാൻ മുണ്ടേരി,അർജ്ജുൻ കറ്റിയാട്ട്, പ്രവാസ് ഉണ്ണിയാടൻ, അൻസിൽ ജലീൽ, കണ്ണൂർ ജില്ല പ്രസിഡന്റ് അതുൽ എം. സി, ഡി. സി. സി. വെസ്റ്റ് പ്രസിഡന്റ് ബി. പി പ്രദീപ്കുമാർ എന്നിവർ സംബന്ധിച്ചു. ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത് നന്ദി അറിയിച്ചു.