For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആരോപണ വിധേയരെ സിനിമ കോണ്‍ക്ലേവില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കെ. സച്ചിദാനന്ദന്‍

12:40 PM Aug 27, 2024 IST | Online Desk
ആരോപണ വിധേയരെ സിനിമ കോണ്‍ക്ലേവില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് കെ  സച്ചിദാനന്ദന്‍
Advertisement

തിരുവനന്തപുരം: ആരോപണ വിധേയരെ സിനിമ കോണ്‍ക്ലേവില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍. അവര്‍ പങ്കെടുക്കുന്നത് കോണ്‍ക്ലേവിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Advertisement

രഞ്ജിത്തിനെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു. പരാതിയുണ്ടെങ്കില്‍ എത്ര ഉന്നതനായാലും കേസെടുക്കണം. സിനിമ സംഘടനകളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഹേമ കമ്മിറ്റി റിപേപാര്‍ട്ട് മുഴുവനായി വായിച്ചിരുന്നു. അതില്‍ ആരുടെയും പേര് പറയുന്നില്ല. ഇപ്പോള്‍ ചിലരുടെ പേരുകള്‍ വെളിപ്പെടുത്തുന്നുണ്ട്. കമ്മിറ്റികള്‍ പലതും ഇ?തുപോലെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇത് അങ്ങനെ ആകരുത്. പരാതിക്കാര്‍ക്ക് പരാതി നല്‍കാനും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിയമസാധുതയുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം -സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ കോണ്‍ക്ലേവ് നവംബര്‍ നാലാം വാരം കൊച്ചിയില്‍ നടന്നേക്കുമെന്നാണ് സൂചന. വിവിധ മേഖലകളില്‍ നിന്നുള്ള 350 ക്ഷണിതാക്കള്‍ പങ്കെടുക്കും. സിനിമാ നയം രൂപീകരിക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. കെ.എസ്.എഫ്.ഡി.സിക്കാണ് ഏകോപന ചുമതല. കോണ്‍ക്ലേവിന് മുന്‍പ് സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Author Image

Online Desk

View all posts

Advertisement

.