Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക്‌ ഡൗണാകും: കെ സുധാകരൻ എം പി

06:04 PM Nov 11, 2023 IST | Veekshanam
Advertisement

കൊച്ചി: ഒന്നായി നിൽക്കുന്ന കോൺഗ്രസിന് മുൻപിൽ മോദി - പിണറായി ഇരട്ട എഞ്ചിൻ സർക്കാരുകൾ ബ്രേക്ക്‌ ഡൗണാകുമെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എം പി പറഞ്ഞു. എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സാധാരണക്കാരെ മത്സരിച്ചു കൊള്ളയടിക്കുമ്പോൾ കേവലമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഭിന്നിച്ചു നിൽക്കാതെ ഒന്നായി നിന്ന് ചെറുത്തുതോൽപ്പിക്കണം. കോൺഗ്രസ്‌ പ്രവർത്തകർ ഒന്നായി നിന്നാൽ ഈ ജനദ്രോഹികളെ അധികാരത്തിൽ നിന്നും തൂത്തെറിയാൻ നിഷ്പ്രയാസമാണ്. ഭരണകർത്താക്കളോട് വെറുപ്പ് തോന്നുന്ന രീതിയിൽ നമ്മുടെ ജനാധിപത്യത്തെ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മോദിക്കും പിണറായിക്കും ഒഴിവാകാൻ കഴിയില്ല. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പു ഈ ജനദ്രോഹികൾക്കെതിരായ വിധിയെഴുത്താക്കി മാറ്റാൻ ഓരോ കോൺഗ്രസ്‌ പ്രവർത്തകനും കഠിനമായി അദ്ധ്വാനിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. പൊതുജനങ്ങളെ സമാനതകളില്ലാത്ത വിധം കൊള്ളയടിക്കുന്ന മോദി പിണറായി ഇരട്ട എഞ്ചിൻ സർക്കാരുകൾക്കെതിരെയുള്ള മഹായുദ്ധമാണ് വരുന്ന തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അതിനുള്ള സേനാവിന്യാസമായിരിക്കണം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം. വോട്ടർപട്ടിക ആയുധമാക്കി പോരാട്ടത്തിനിറങ്ങാൻ തക്ക ആളൊരുക്കം ഓരോ കോൺഗ്രസ്‌ പ്രവർത്തകരും നടത്തണം. ഈ ജനദ്രോഹ സർക്കാരുകൾക്കെതിരെ സമരം ചെയ്‌താൽ മാത്രം പോരാ അവരെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുന്നതിലൂടെയാണ് യഥാർത്ഥ ജനപക്ഷ രാഷ്ട്രീയ പ്രവർത്തനം സാധ്യമാകുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എറണാകുളം ജില്ലാ പ്രവർത്തക കൺവെൻഷൻ കൂടി പൂർത്തിയായതോടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പ്രവർത്തക കൺവെൻഷനുകളും സമാപിച്ചു.

Advertisement

Tags :
featured
Advertisement
Next Article