Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് സന്ദീപ് വാര്യർ

11:16 AM Nov 25, 2024 IST | Online Desk
Advertisement

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു. രാജി സന്നദ്ധത പബ്ലിസിറ്റി ഉണ്ടാക്കാനുള്ള നാടകമാണ്. രാജി സന്നദ്ധത അറിയിക്കുക എന്നത് ബിജെപിയിൽ ഇല്ല. രാജിവെക്കാൻ ആണെങ്കിൽ രാജി വെച്ച ശേഷം അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.

Advertisement

കെ സുരേന്ദ്രൻ തന്നെ ബിജെപിയെ നയിക്കണം. പെട്രോൾ വിലയെക്കുറിച്ച് വി മുരളീധരനോട് ചോദിച്ചാൽ മതിയെന്ന് സന്ദീപ് പരിഹസിച്ചു. സ്വന്തം പാർട്ടിയെ തന്നെ പ്രതിസന്ധിയിലാക്കുകയാണ് വി മുരളീധരനെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു. നിലപാട് പറയേണ്ട സമയത്തൊക്കെ അഭിപ്രായം പറയാതിരുന്ന ആത്മഭിമാനം ഇല്ലാതിരുന്ന കുറേയാളുകൾ സംസ്ഥാന പ്രസിഡന്റിന്റെ കസേര മോഹിച്ച് ചില കാര്യങ്ങൾ മാധ്യമങ്ങളിൽ വരട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജി സന്നദ്ധത അറിയിച്ച് എങ്ങനെ രാജി വെക്കാതിരിക്കാമെന്നാണ് സുരേന്ദ്രൻ നോക്കുന്നതെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.

Tags :
featuredkerala
Advertisement
Next Article