For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുവൈറ്റ്‌ ഫിലിം എന്തുസിയാസ്റ്റ് കടലോണം സംഘടിപ്പിച്ചു

കുവൈറ്റ്‌ ഫിലിം എന്തുസിയാസ്റ്റ് കടലോണം സംഘടിപ്പിച്ചു
Advertisement

കുവൈറ്റ് സിറ്റി : വ്യത്യസ്തമായ പരിപാടികൾ അണിയിച്ചൊരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ കുവൈറ്റ്‌ ഫിലിം എന്തുസിയാസ്റ്റ് വിശാലമായ യാനത്തിൽ വച്ചാണ്കടലോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്. മാവേലി എഴുന്നള്ളത്, കലാപരിപാടികൾ, ഗഭീരമായ ഓണസദ്യ തുടങ്ങിയവ ബോട്ടിൽ വച്ചു നടത്തിയത് അംഗങ്ങൾക്ക് വേറിട്ട അനുഭവമായി. കെ എഫ് ഈ ക്രീയേറ്റീവ് ഡയറക്ടർ വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാട്രൺ ജിനു വൈക്കത്, സുനിൽ പറകപാടത്ത്, കോർ കമ്മിറ്റി അംഗങ്ങളായ ജിജുന, വിഷ്ണു, ചന്ദ്രമോഹൻ, അഖില, ലിബിൻ തുടങ്ങിയവർ ചേർന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാ പ്രകടനങ്ങളും വിവിധ തരം ഗെയിംസും അരങ്ങേറി. ഓണാസദ്യയോട് കൂടി സമാപിച്ച ചടങ്ങിൽ അഖില അൻവി നന്ദി രേഖപ്പെടുത്തി. ഇതുപോലെ വ്യത്യസ്തമായ പരിപാടികൾ എന്നുംകെ എഫ് ഈ ക്ക്‌ നടത്താൻ സാധിക്കട്ടെ എന്ന് അംഗങ്ങൾ അഭിപ്രായപ്പെടുകയുണ്ടായി. ഫ്‌ളൈവേൾഡ് ലക്ഷ്വറിയുമായി ചേർന്നാണ് കെ എഫ് കടലോണം സംഘടിപ്പിച്ചത്.

Advertisement

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.