Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്': കെ.കെ ലതിക ചെയ്തത് തെറ്റെന്ന് കെ കെ ശൈലജ

12:31 PM Aug 14, 2024 IST | Online Desk
Advertisement

കോഴിക്കോട്: 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്' വിവാദത്തില്‍ സി.പി.എം നേതാവ് കെ.കെ ലതികയെ തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ. ലതിക സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തത് തെറ്റാണെന്നും നിര്‍മിച്ചവര്‍ ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു.

Advertisement

സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തതിനെ കുറിച്ച് ലതികയോട് ചോദിച്ചിരുന്നു. പൊതുസമൂഹം അറിയേണ്ടതല്ലേ എന്ന മറുപടിയാണ് ലതിക നല്‍കിയതെന്നും ശൈലജ പറഞ്ഞു.

കണ്ണൂര്‍ ജില്ല സെക്രട്ടറി തന്നെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. യാഥര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ലെന്നും ശൈലജ വ്യക്തമാക്കി.

അതേസമയം, സി.പി.എമ്മിന്റെ ഭീകര പ്രവര്‍ത്തനമാണ് കാഫിര്‍ പ്രചരണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനും ശൈലജ മറുപടി നല്‍കി. കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ് ഇറക്കിയതും ഭീകരപ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ വരില്ലേയെന്നും ശൈലജ ചോദിച്ചു.

Advertisement
Next Article