വടകരയിലെ 'കാഫിർ' സ്ക്രീന്‍ഷോട്ട്; സത്യം പുറത്തുവന്നതിൽ സന്തോഷം: ഷാഫി പറമ്പില്‍ എം പി
വടകര: കാഫിർ പ്രയോഗത്തിലെ സത്യം വ്യക്തമായതിൽ സന്തോഷമുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി. ഇത്തരം ഒരു പ്രവൃത്തി ചെയ്തിട്ടില്ലെന്നും ചെയ്യിപ്പിച്ചിട്ടില്ലെന്നും അന്ന് തന്നെ പലയാവർത്തി പറഞ്ഞതാണ്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. സി പി എമ്മിലെ പ്രമുഖ നേതാക്കൾ പോലും തെരഞ്ഞെടുപ്പ് ആയുധമായി ഇതെടുത്ത് പ്രയോഗിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഘട്ടം വന്നപ്പോഴാണ് ഇത്തരം ഒന്ന് തനിക്ക് നേരെ പ്രയോഗിച്ചതെന്നും ഇതൊക്കെ നേരത്തെ മനസ്സിലായിരുന്നതുകൊണ്ട് തന്നെ ഇപ്പോൾ അമിതമായ ആഹ്ലാദം ഒന്നും ഇല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഏതു മാർഗവും സ്വീകരിക്കുന്ന രീതിയാണ് സി പി എമ്മിന്റേത്. പോരാളിമാരുടെ പങ്ക് പുറത്തു വന്നതിൽ സന്തോഷം. എന്നാൽ ഈ പ്രയോഗം നടത്തിയവരെ പാർട്ടി തള്ളി പറയുകയാണ്. എന്നാൽ പല പ്രമുഖരും ഈ പോസ്റ്റ് ഷെയർ ചെയ്തവരാണ്. മറ്റു പാർട്ടിയിലെ ആരെങ്കിലുമായിരുന്നെങ്കിൽ പോലീസ് ഇങ്ങനെ ആകുമോ പ്രതികരിക്കുകഎന്നും ഷാഫി ചോദിച്ചു.