കാഫിർ സ്ക്രീൻഷോട്ട്: 'അമ്പാടിമുക്ക് സഖാക്കൾ' പേജിന്റെ അഡ്മിൻ പി ജയരാജന്റെ വിശ്വസ്തൻ
10:21 AM Aug 19, 2024 IST
|
Online Desk
Advertisement
കണ്ണൂർ: കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റ് ആദ്യം ഷെയർ ചെയ്ത അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനന്റെ വിശ്വസ്തനായ ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷാണ് അമ്പാടി മുക്ക് സഖാക്കൾ എന്ന പേജിന്‍റെ അഡ്മിൻ. പി. ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ പി. ജയരാജന്‍റെ ഫേസ്ബുക്ക് പേജ് ഉൾപ്പടെയുളള സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന അഡ്മിൻമാരിൽ ഒരാളായിരുന്നു മനീഷ്. നിലവിൽ ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗവും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് മനീഷ്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഉയർന്നതോടെ പേജ് ഡിലീറ്റ് ആക്കിയിരുന്നു. ഇതു സംബന്ധിച്ച പോലീസ് റിപ്പോർട്ടിൽ അമ്പാടി മുക്ക് സഖാക്കൾ എന്ന പേജിനെക്കുറിച്ചും അഡ്മിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
Advertisement
Next Article