For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാഫിർ സ്ക്രീൻഷോട്ട് കേസ്; അധ്യാപകനായ ഡിവൈഎഫ്ഐ നേതാവ് റിബേഷിനെതിരെ വകുപ്പുതല അന്വേഷണം

04:40 PM Aug 30, 2024 IST | Online Desk
കാഫിർ സ്ക്രീൻഷോട്ട് കേസ്  അധ്യാപകനായ ഡിവൈഎഫ്ഐ നേതാവ് റിബേഷിനെതിരെ വകുപ്പുതല അന്വേഷണം
Advertisement

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസിൽ വടകര ആറങ്ങോട്ട് എംഎൽപി സ്‌കൂൾ അധ്യാപകനും ഡിവൈഎഫ്ഐ നേതാവുമായ റിബേഷ് രാമകൃഷ്ണനെതിരേ വകുപ്പുതല അന്വേഷണം. തോടന്നൂർ എഇഒയെ ആണ് അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയത്. യൂത്ത് കോൺഗസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഫിലിന്റെ പരാതിയിലാണ് നടപടി.

Advertisement

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ ഇടതുപക്ഷ പ്രവർത്തകർ തന്നെയാണ് വ്യാജ സ്ക്രീൻഷോട്ട് നിർമിച്ച് പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. റെഡ് എൻകൗണ്ടഴ്സ് എന്ന വാട്‌സാപ് ഗ്രൂപ്പിൽ നിന്നാണ് മറ്റു ഗ്രൂ പ്പുകളിലേക്ക് കാഫിർ പരാമർശമടങ്ങിയ സ്ക്രീൻഷോട്ട് എത്തിയതെന്ന് പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിബേഷാണ് ഇത്‌ പോസ്റ്റ് ചെയ്‌തത്. എവിടെ നിന്നാണ് സ്ക്രീൻ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാൽ ഫോൺ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ റിബേഷ് സർവീസ് ചട്ടം ലംഘിച്ചെന്നും മതസ്‌പർധ വളർത്തുവിധം പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടി വി.പി.ദുൽഫിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ്.

Tags :
Author Image

Online Desk

View all posts

Advertisement

.