For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കല(ആർട്ട്) കുവൈറ്റ് 'നിറം 2023’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു!

കല ആർട്ട്  കുവൈറ്റ്   നിറം 2023’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു
Advertisement

കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നവംബര് 10-ന് "നിറം 2023" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർ ന്റെ സഹകരണത്തോടെ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 133-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.

Advertisement

ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം - ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി. കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.

ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം റെയ്ന എലിസബത്ത് ഫിലിപ്പ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, രണ്ടാം സമ്മാനം- കൈരവി പട്ടേൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, സിയ ഷേണായി, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, മൂന്നാം സമ്മാനം- അൽതിയ മറിയം സോബിൻ, ജാക്ക് & ജിൽ ഭവൻസ്, മംഗഫ്, അഖിലേഷ് ജയകുമാർ, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ.ഗ്രൂപ്പ് 'ബി' (2–4) ഒന്നാം സമ്മാനം- പാർഥിവ് കൈലാസ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ധ്യാൻ കൃഷ്ണ, സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ, കുവൈറ്റ്, മൂന്നാം സമ്മാനം- സരസ്വത റോയ്, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി.

ഗ്രൂപ്പ് 'സി' (5–7) ഒന്നാം സമ്മാനം- സമാന്ത സ്മിത്ത് സുനിൽ, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- റിതുൽ മാത്യു ജെറി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സമ്മാനം- സോഹ ഖാനും, ഐഇഎസ്-ഭാരതീയ വിദ്യ ഭവൻ, റോസൻ പി ബിനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ. ഗ്രൂപ്പ് 'ഡി' (8–12) ഒന്നാം സമ്മാനം- യൂനിസ് ഡിൻജെൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, രണ്ടാം സമ്മാനം- ആൻ നിയ ജോസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ഖൻസ ഇഫ്രത്ത്, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മംഗഫ്, അനന്യ രാജേഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ. കളിമൺ ശില്പ നിർമ്മാണം (7-12) ഒന്നാം സമ്മാനം- സഞ്ജയ് സുരേഷ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ഒനേഗ വില്യം, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ആര്യനന്ദ രവി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ.

2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 80 പേർക്ക് മെറിറ്റ് പ്രൈസുകളും 230 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റുകളും മെഡലുകളും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. ആർട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.