Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സൗഹൃദത്തിന്റെ സന്ദേശവുമായി കല (ആർട്ട്) ഇഫ്താർ വിരുന്ന്

05:52 PM Mar 16, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ്സൗ സിറ്റി : ഹൃദത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും മഹത്തായ സന്ദേശം പകർന്നുകൊണ്ട് കല (ആർട്ട്) ഇഫ്താർ വിരുന്ന് ഒരുക്കി. വിശുദ്ധ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് ഒന്നിച്ചിരിക്കുവാനും സൗഹൃദം പങ്കിടുവാനുമായി കല(ആർട്ട്) കുവൈറ്റ് ഇഫ്താർ വിരുന്നൊരുക്കിയത് . മാർച്ച് 14 വ്യാഴാഴ്ച വൈകീട്ട് അബ്ബാസിയ ഹെവൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രസിഡണ്ട് പി കെ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. റമദാനും അതിന്റെ പ്രാധാന്യവും വിഷയീകരിച്ചു പ്രമുഖ വാഗ്മി ഇസ്മായിൽ വള്ളിയോത് ഇഫ്‌താർ സന്ദേശ പ്രഭാഷണം നടത്തി. മുസ്തഫ മൈത്രി ആശംസപ്രസംഗം നിർവഹിച്ചു.

Advertisement

ജനറൽ സെക്രട്ടറി അനീഷ് വര്ഗീസ് സ്വാഗതവും ട്രെഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു. കല(ആർട്) കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ സുനിൽ കുമാർ, ജോണി, അഷ്റഫ്, രാഗേഷ്, അനിൽ വര്ഗീസ്, രതിദാസ്, സന്തോഷ്, അമ്പിളി രാഗേഷ്, ജ്യോതി ശിവകുമാർ, അനീച്ച ഷൈജിത്, സന്ധ്യാ അജിത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
Next Article