For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കല (ആര്ട്ട്) കുവൈറ്റിന് പുതിയ നേതൃത്വം!

കല  ആര്ട്ട്  കുവൈറ്റിന് പുതിയ നേതൃത്വം
Advertisement

കുവൈറ്റ് സിറ്റി : കല(ആര്ട്ട്) കുവൈറ്റ് അബ്ബാസിയയിൽ വെച്ച് ചേർന്ന വാർഷിക സമ്മേളനത്തിൽ 2024-2025 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജെയ്സൺ ജോസഫിൻറെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രാകേഷ് പി ഡി സ്വാഗതം പറഞ്ഞു. ശിശുദിന ചിത്രരചന മത്സരം ‘നിറം’, ജനകീയ ഓണാഘോഷം, കേരളീയം, ഈദ് സംഗമം, ഇഫ്‌താർ സംഗമം, ആശ്വാസ് കരുണ്ണ്യ പദ്ധതി, ബാഡ്‌മിന്റൺ ടൂർണമെന്റ് തുടങ്ങിയ സംഘടനയുടെ പ്രധാന പരിപാടികൾ തുടർന്നും വിപുലമായിത്തന്നെ നടത്തുവാൻ യോഗം തീരുമാനമെടുത്തു. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ വാർഷിക സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ടു.

Advertisement

പുതിയ ഭാരവാഹികൾ - പ്രസിഡന്റ് പി. കെ. ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ് വർഗീസ് ട്രഷറർ അജിത് കുമാർ, വൈസ് പ്രസിഡന്റുമാർ അനീച്ച ഷൈജിത്, അഷ്‌റഫ് വിതുര, ജോയിന്റ് സെക്രട്ടറിമാർ സിസിത ഗിരീഷ്, കനകരാജ്, ജോയിന്റ് ട്രഷറർ രതിദാസ് കെ വി, പബ്ലിക് റിലേഷൻ മുകേഷ് വി പി, സാമൂഹികവിഭാഗം രാകേഷ് പി ഡി, സ്പോർട്സ് വിഭാഗം സുനിൽ കുമാർ, സാഹിത്യവിഭാഗം ജ്യോതി ശിവകുമാർ, കലാവിഭാഗം ജോണി കളമച്ചൽ, റിസപ്ഷൻ സമീർ പി പി, മീഡിയ കെ മുസ്തഫ, ഗെയിംസ് ഗിരീഷ് കുട്ടൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി രാകേഷ്.

എക്സിക്യൂട്ടീവ് അംഗങ്ങളായി റിജോ കെ എസ്, സഫ്രീന സമീർ, ശരത് വി ജി, വിബിൻ കലാഭവൻ, വിഷ്ണു രാജ്, അനിൽ വർഗീസ്, ശശി, ശ്യാം, സന്തോഷ്, സന്ധ്യ അജിത്, സോണിയ പ്രിൻസ്, നിമിഷ അനീഷ്, നീമ അനിൽ എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി ജെയ്സൺ ജോസഫ്, കെ സാദിഖ്, കെ ഹസ്സൻ കോയ, സാംകുട്ടി തോമസ് എന്നിവരെയും ഓഡിറ്റർ ആയി പ്രിൻസ് സെബാസ്റ്റ്യൻനെ യും തിരഞ്ഞെടുത്തു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.